ആര്യയ്ക്ക് സർപ്രൈസ് ബെർത്ഡേയ് പാർട്ടി ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും.!! ആനന്ദ കണ്ണീരോടെ ആര്യ സന്തോഷം ആരാധകരോട് പങ്കുവെച്ചത്| Arya birthday celebration

Arya birthday celebration: മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും സഹനടിയുമാണ് ആര്യ. ചലച്ചിത്ര നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പമുള്ള ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ വന്ന ശേഷമാണ് ആര്യയ്ക്ക് പ്രേക്ഷകരുടെ പിന്തുണ കൂടുതലായി ലഭിച്ചത് മലയാളത്തിൽ സൂപ്പർഹിറ്റായിരുന്നു എൻറെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെ ആണ് ആര്യ ശ്രദ്ധ നേടുന്നത്. പിന്നീട് ബഡായ് ബഗ്ലാവിന് ഒപ്പം സ്ത്രീധനം എന്ന സൂപ്പെർഹിറ്റ്‌ സീരിയലിലും അഭിനയിച്ചതോടെ

ആരാധകർ ഒട്ടേറെ ആയി. റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ടുവിൽ ആര്യയും മത്സരാത്ഥികൾ ആയിരുന്നു. ധാരാളം സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ ആര്യയുടെ പിറന്നാൾ വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. താരത്തിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടി ആര്യയ്ക് ആയി സർപ്രൈസ് ഒരുക്കുക ആയിരുന്നു. സുഹൃത്തിൻറെ കാർ അപകടത്തിൽ ആയി എന്ന് പറഞ്ഞായിരുന്നു താരത്തെ

Arya birthday celebration

വിളിച്ചു വരുത്തിയത്. ഉടൻ ആര്യയും അനുജത്തി അഞ്ജുവും എത്തി. തുടർന്ന് ഓരോ പിറന്നാൾ സർപ്രൈസ് സ്ഥലത്ത് എത്തുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ പോയ താരം ഒരു ഞെട്ടലോടു കൂടിയാണ് സർപ്രൈസ് അറിഞ്ഞത്. പിന്നീട് കേക്ക് മുറിക്കുകയും എല്ലാവരും ആശംസകൾ ഏകുകയും ചെയ്തു. ബെർത്ഡേയ് സർപ്രൈസ് വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോയുടെ അവസാനം ആര്യയുടെ വാക്കുകൾ ഈറനണിയിക്കുന്നവയായിരുന്നു.

തന്റെ കുഞ്ഞു സന്തോഷത്തിന് വേണ്ടി എത്തിച്ചേർന്ന് സർപ്രൈസ് ഒരുക്കിയ എല്ലാവരോടും നന്ദിയുണ്ടെന്നും. ഒട്ടേറെ സന്തോഷവതിയാണ് താരം കൂട്ടി ചേർത്തു. ആനന്ദ കണ്ണീരോടു കൂടിയായിരുന്നു ആര്യ തന്റെ സന്തോഷം ആരാധകരോട് പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഒട്ടേറെ പിറന്നാൾ ആശംസകളുമായി മറ്റു താരങ്ങളും ആരാധകരും എത്തിയിരിക്കുകയാണ്.