വേദിക ശ്രീനിലയത്തിന്റെ ആധാരം കയ്യിലാക്കുന്നു. സരസ്വതി അമ്മയെ കാത്തിരിക്കുന്നത് എട്ടിന്റെ പണി.!! കുടുംബവിളക്കിൽ ഇനി ട്വിസ്റ്റോടു ട്വിസ്റ്റ്.!! വേദികയ്ക്കൊപ്പം നവീനും ചേരുമ്പോൾ ഇനി സംഭവിക്കുന്നത് ഇത്.

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരുള്ള പരമ്പരയിൽ നടി മീര വാസുദേവാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമാധാനപരമായി മുന്നോട്ടുപോയിരുന്ന സുമിത്രയുടെ ജീവിതത്തിലേക്ക് കാട്ടുതീപോലെ ആയിരുന്നു വേദിക കടന്നെത്തിയത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർഥിനെ തട്ടിയെടുക്കുക വഴി ശ്രീനിലയത്തിന്റെ സമാധാനം തകർത്ത വേദികക്ക് കൂട്ടായി നിന്നത് ശ്രീനിലയത്തിലെ ഗൃഹനാഥ സരസ്വതിയമ്മയാണ്.

ശ്രീനിലയത്തിന്റെ ആധാരം സരസ്വതി അമ്മ വേദികക്ക് എടുത്തുനൽകുന്നത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു. സുമിത്രയുടെ പേരിൽ കൂടി എഴുതി വെച്ചിരിക്കുന്ന ശ്രീനിലയത്തിന്റെ ആധാരം തന്റെ പേരിൽ കിട്ടുമെന്ന വേദികയുടെ മോഹനവാഗ്ദാനം വിശ്വസിച്ചാണ് സരസ്വതി വേദികയെ സഹായിക്കാൻ നിൽക്കുന്നത്. എന്നാൽ സരസ്വതിയെ കരുവാക്കി വേദിക വലിയൊരു നാടകമാണ് കളിച്ചുതുടങ്ങുന്നത്. വേദികയും നവീനും ചേർന്ന് നടത്തുന്ന

പുതിയ തട്ടിപ്പിന്റെ തന്ത്രം സിദ്ധു എങ്ങനെയെങ്കിലും ഒന്ന് മനസിലാക്കിയാൽ മതിയെന്നാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ ആഗ്രഹം. എന്നാൽ ആധാരം വേദികയെ ഏൽപ്പിക്കുമ്പോഴും സരസ്വതിക്ക് വ്യാജ ആശകൾ നല്കുകയാണ് വേദിക. ശ്രീകുമാർ ഇതെന്തെങ്കിലും അറിഞ്ഞാൽ ആകെ കുളമാകും എന്നും വേദിക സരസ്വതിയോട് പറയുന്നുണ്ട്. ആധാരം മറിച്ചുവെച്ച് പണം വാങ്ങുന്ന വേദികയെയും നവീനെയും പുതിയ പ്രോമോ വിഡിയോയിൽ കാണാം. ഇനി എന്താണ്

സീരിയലിന്റെ പുതിയ എപ്പിസോഡിൽ സംഭവിക്കുക എന്ന ആശങ്കയിലാണ് ആരാധകർ. വേദികയുടെ കള്ളത്തരം സുമിത്ര കണ്ടുപിടിക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്താണെങ്കിലും സരസ്വതിയമ്മയുടെ പുതിയ പണി ശിവദാസമേനോൻ കണ്ടുപിടിക്കണമെന്നും സരസ്വതിക്ക് രണ്ട്‌ കിട്ടട്ടെ എന്നുമാണ് പ്രേക്ഷകർ പറയുന്നത്. മീര വാസുദേവിന് പുറമെ ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, കെ കെ മേനോൻ, എഫ് ജെ തരകൻ തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.

Rate this post