മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച് ലേഡീ സൂപ്പർ സ്റ്റാർ.!! നയൻസിന് ആശംസയുമായി വിക്കി |38 th Birthday wishes to Nayanthara Malayalam
38 th Birthday wishes to Nayanthara Malayalam: മനസ്സിനക്കരെ എന്ന സിനിമയിൽ മലയാളത്തനിമയോടെ എത്തിയ നാടൻ പെൺകുട്ടി, അവിടെനിന്നും അവൾ നടന്നുകയറിയത് തെന്നിന്ത്യൻ ഹൃദയങ്ങളിലേക്കായിരുന്നു. തിരുവല്ലക്കാരി ഡയാന തെന്നിന്ത്യയുടെ സ്വന്തം ലേഡീ സൂപ്പർസ്റ്റാർ നയൻതാരയായി മാറിയത് സ്വന്തം ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം. എല്ലാ വേഷങ്ങളും വളരെയധികം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന, ഏതു വേഷവും മടികൂടാതെ അഭിനയിക്കാൻ വഴങ്ങുന്ന അതുല്യ പ്രതിഭ. ഗ്ലാമറസ് വേഷങ്ങളിലും, പ്രണയ ജീവിതത്തിലും പരാജയങ്ങൾ
നേരിട്ടപ്പോഴും നയൻസ് തളർന്നില്ല. തന്നെ വിമർശിച്ചവരുടെ വാ അടപ്പിച്ച്, അവരെയും തന്റെ ആരാധകരാക്കി മാറ്റാൻ ഈ താരസുന്ദരിക്ക് അധികം സമയം വേണ്ടിവന്നില്ല. ഇന്ന് നയൻസ് തെന്നിന്ത്യ ഭരിക്കുന്ന രാജകുമാരിയാണ്. ആ രാജകുമാരിയുടെ മുപ്പത്തിയെട്ടാം പിറന്നാൾ ഇന്നും. ഇത്തവണത്തെ പിറന്നാളിനു ഇരട്ടി മധുരം പോലെ തൻ്റെ ഇരട്ടക്കുട്ടികളെയും മാറോട് ചേർത്ത്, തന്റെ പ്രിയതമനോടൊപ്പം ചേർന്ന് നയൻസ് പുഞ്ചിരിക്കുകയാണ്. ഏതാനും വർഷങ്ങളായി ഭർത്താവ് വിഘ്നേഷ് ശിവനോടൊപ്പമാണ്
നയൻതാര പിറന്നാൾ ആഘോഷിക്കുന്നത്.മിക്കപ്പോഴും വിദേശരാജ്യങ്ങളിൽ വെച്ചാകും ഇവരുടെ ആഘോഷം.എന്നാൽ ഇക്കുറി അൽപം വ്യത്യസ്ഥമായിട്ടാണ് പിറന്നാൾ ആഘോഷിക്കുന്നത്.38ാം പിറന്നാൾ മക്കളോടൊപ്പം വീട്ടിൽ ആഘോഷിക്കാനാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റേയും പ്ലാൻ. വീട്ടിൽ ചെറിയ പിറന്നാൾ പാർട്ടി സംഘടിപ്പിക്കും.വിദേശയാത്ര ഉണ്ടായിരിക്കില്ല.കുഞ്ഞുങ്ങളോടൊപ്പം അധികം
സമയം ചെലവഴിക്കാൻ വേണ്ടിയാണിത് എന്നാണ് വിശദീകരണം. അതേ സമയം നയൻസ് നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങും.അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ‘കണക്ട്’ എന്ന സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്.നയന്‍താരക്കൊപ്പം സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നയൻസിന് ബെർത്ഡേ ആശംസകൾ നേരുകയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും.