കറുത്തമുത്തിലെ ഡിസിപി അഭിറാംമിന്റെ മകൻ ജൂനിയർ അഭിറാമിന് ചോറൂണ്.. 😍😍 ചിത്രങ്ങൾ പങ്കുവെച്ചു നടൻ പ്രദീപ് ചന്ദ്രൻ 👌👌

കറുത്തമുത്തെന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് പ്രദീപ് ചന്ദ്രൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‍ത് കൊണ്ടിരുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ ‘കറുത്തമുത്തി’ൽ നായകനായ ഡിസിപി അഭിറാം എന്ന ശക്തമായ കഥാപാത്രത്തിൽ എത്തിയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായും പ്രദീപ് എത്തിയിരുന്നു.

പ്രദീപ് തന്റെ അഭിപ്രായങ്ങളിലൂടെയും തുറന്നു പറച്ചിലൂകളിലൂടെയും ശക്തമായ മത്സരമാണ് ബിഗ് ബോസിൽ കാഴ്ചവച്ചിരുന്നുത്. ഒറ്റ റിയാലിറ്റി ഷോയിലൂടെ പ്രദീപിന് നിരവധി ആരാധകരെ ലഭിച്ചിരുന്നു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരം ലോക്ഡൗൺ സമയത്തായിരുന്നു വിവാഹിതനായത്. ഇൻഫോസിസ് ജോലിക്കാരിയായ അനുപമയായിരുന്നു പ്രദീപിന് ജീവിതസഖിയായെത്തിയത്.

പുതിയൊരു വിശേഷം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കുവചിരിക്കുകയാണ് താരം. ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്ന മകന്റെ ചോറൂൺ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.അഭിരാമിന്റെ ചോറൂണ്, ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ എന്ന അടിക്കുറിപ്പോടെ പങ്കിട്ട ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബ സമ്മേതമായാണ് പ്രദീപ് ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെത്തിയത്.

അഭിരാമിനെ ഓമനിച്ച് കുഞ്ഞൂസ് എന്നാണ് വീട്ടിൽ വിളിക്കുന്നത്. ചോറൂണിനിടയിലും കുഞ്ഞൂസ് വഴക്കാളിയാണ്. കരച്ചിലടക്കിയാണ് കുഞ്ഞൂസ് അമ്മയ്ക്കും അച്ഛനുമൊപ്പം ഇരിക്കുന്നത്. ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ വെച്ച് നടത്തിയ ചടങ്ങിൽ കുടുംബാം​ഗങ്ങൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞിന്റെ ചോറൂണൽ ചടങ്ങ് നടത്തിയത്.

Rate this post