പിറന്നാൾ ദിനത്തിൽ കുഞ്ഞൂസിനൊപ്പം ചുവട് വച്ച് ജയ്. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ.|Actor Jai birthday celebration with vriddhi vishal.
തമിഴിലെ സൂപ്പർ താരമാണ് ജയ് സമ്പത്ത്. താരത്തിന് കേരളത്തിലും ഒട്ടനവധി ആരാധകരാണ് ഉള്ളത്. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും ജയ് എത്തി. രാജാറാണി എന്ന ഒറ്റ ചിത്രം നോക്കിയാൽ മതി ജയ് എന്ന താരത്തിന്റെ ആരാധന വൃന്ദം എത്രത്തോളമുണ്ടെന്ന് അറിയാൻ. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ദിനം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. ഷൂട്ടിംഗ് സെറ്റിൽ ജയ് യുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ
വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വെറും കേക്ക് മുറിക്കൽ മാത്രമായിരുന്നില്ല, എല്ലാവരും ചേർന്ന് പാട്ടും ഡാൻസുമായി താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. ജയ്ക്കൊപ്പം ചുവട് വച്ചത് മറ്റൊരു കുഞ്ഞു സൂപ്പർ സ്റ്റാർ ആയിരുന്നു. ബുട്ട ബൊമ്മ എന്ന ഗാനത്തിന് ചുവട് വച്ച് കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ കുട്ടി സൂപ്പർസ്റ്റാർ വൃദ്ധി വിശാൽ. ഇരുവരുമൊന്നിച്ചുള്ള ക്യൂട്ട് വീഡിയോ വളരെ പെട്ടെന്ന് വൈറലായിക്കഴിഞ്ഞു.
വൃദ്ധിയ്ക്കൊപ്പമാണ് ജയ് കേക്ക് മുറിച്ചത്.

ചിത്രത്തിലെ അണിയറപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. മാസമാ എന്ന ഗാനത്തോടെയാണ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ പതിനേഴായിരത്തോളം ലൈക് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വൃദ്ധി എന്ന കുഞ്ഞൂസിന്റെ അച്ഛൻ വിശാൽ കണ്ണനാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഡാൻസ് ഡയറക്ടറാണ് വിശാൽ കണ്ണൻ. വൃദ്ധിയുടെ രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ
സെറ്റിലായിരുന്നു ആഘോഷം. നേരത്തെ ഒരൊറ്റ വീഡിയോയിലൂടെ വൈറലായി മാറിയ വൃദ്ധി മലയാള സിനിമകളിലും സജീവമാണ്. അന്നാ ബെന്നും സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തിയ സാറാസിൽ വൃദ്ധി നല്ലൊരു വേഷം ചെയ്തിരുന്നു. ഏപ്രിൽ 6 ന് മുപ്പത്തിയെട്ടാം പിറന്നാളാണ് ജയ് ആഘോഷിച്ചത്. രാജാ റാണി, എങ്കേയും എപ്പോതും, സുബ്രഹ്മണ്യപുരം, തിരുമണം എനും നിക്കാഹ്, വാമനൻ, ചെന്നൈ 600028, ഭഗവതി, ബലൂൺ എന്നിവയാണ് ജയ് യുടെ ശ്രദ്ധേയ ചിത്രങ്ങൾ. |Actor Jai birthday celebration with vriddhi vishal.