പ്രിയനടൻ മധുവിന്റെ പിറന്നാളിന് ആശംസകളുമായി താരരാജാക്കന്മാർ.!! ആശംസകൾ നേർന്ന് സിനിമാലോകം | Actor Madhu’s birthday

Actor Madhu’s birthday: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മധു സർ എന്ന് എല്ലാവരും വിളിക്കുന്ന മാധവൻ നായർ. 1933 ൽ ജനിച്ച ഇദ്ദേഹം തന്റെ സിനിമ ജീവിതത്തിൽ മലയാളികൾക്ക് മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയിൽ മലയാള സിനിമക്ക് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്. ഇന്ന് നാം സിനിമയിൽ കാണുന്ന ധാരാളം നടന്മാർക്ക് പ്രചോദനവും ഉന്മേഷവുമാണ് താരം.

പഠന രംഗത്തും അഭിനയ രംഗത്തും ഒരേപോലെ കഴിവ് തെളിയിച്ചിട്ടുണ്ട് പ്രതിഭ. 1962 ൽ ‘മൂടുപടം’ എന്ന എസ് കെ പൊറ്റക്കാടിന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഇദ്ദേഹം പിന്നീടങ്ങോട് മലയാളികൾക്ക് കാഴ്ച വച്ചത് അഭിനയ വിസ്മയങ്ങളായ നിരവധി കഥാപാത്രങ്ങളാണ്. നടൻ സത്യനും പ്രേം നസീറുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞാടുന്ന സമയത്താണ് മധു സാർ സിനിമയിലേക്ക് കാലെടുത്തു വക്കുന്നത്. ഇത്തരം കലാകാരന്മാർക്കിടയിൽ വ്യത്യസ്തമായ

അഭിനയവും അവതരണ ശൈലിയും കൊണ്ട് സ്വന്തം സ്ഥാനം കണ്ടെത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. മധു സർ ചെയ്ത സിനമകളായ ചെമ്മീൻ, മുത്തുച്ചിപ്പികൾ, സിന്ദൂരചെപ്പ്, ഓളവും തീരവും എല്ലാം മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കും 1933 സെപ്തംബർ 23 ന് ജനിച്ച നടൻ ഇന്നലെ 89 വയസ്സ് പൂർത്തിയാക്കി. മലയാളത്തിലെ പ്രിയ നടന്മാരായ പലരും നടൻ മധുവിന് ആശംസകളുമായെത്തി. ‘ഹാപ്പി ബർത്തഡേ മൈ സൂപ്പർ സ്റ്റാർ’ എന്ന അടിക്കുറിപ്പോടുകൂടി

നടൻ മധുവിന്റെ കൂടെയുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് നടൻ മമ്മുട്ടി അദ്ദേഹത്തിന് ആശംസകളറിയിച്ചു. നടൻ മോഹൻലാലും തരത്തിൻറെ കൂടെയുള്ള ചിത്രത്തിൽ ‘എൻ്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ’ അടിക്കുറിപ്പിട്ടുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശംസകളറിയിച്ചു.