മലയാള സിനിമക്കിത് നഷ്ടങ്ങളുടെ കാലം 😰😰 ‘കാഴ്ചയിൽ’ മമ്മൂട്ടിയുടെ അച്ഛനായി തിളങ്ങിയ നെടുമ്പ്രം ഗോപി ഇനി ഓർമ്മ 😥👇

സിനിമ- സീരിയൽ നടനായ നെടുംമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. പത്തനംതിട്ട തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. അഭിനയ ലോകത്ത് ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ സീനിയർ താരങ്ങളിൽ ഒരാളായിരുന്നു നെടുമ്പ്രം ഗോപി. 2004 ൽ ബ്ലെസ്സിയുടെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി ഏറെ സ്വീകാര്യത നേടിയ “കാഴ്ച” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി

വേഷമിട്ടതോടെയാണ് നെടുമ്പ്രം ഗോപി ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാത്രമല്ല ആനച്ചന്തം, പകർന്നാട്ടം, കാളവർക്കി, ആനന്ദ ഭൈരവി, ഉത്സാഹ കമ്മിറ്റി തുടങ്ങിയ നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. മലയാള സിനിമക്ക് പുറമെ സീരിയൽ ലോകത്തും തന്റെ അഭിനയത്തിലൂടെ ഏറെ തിളങ്ങി നിൽക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. “കാഴ്ച” എന്ന മെഗാസ്റ്റാർ

NEDUMBRAM GOPI

സിനിമയിലൂടെ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. മമ്മൂട്ടി, മനോജ് കെ ജയൻ കലാഭവൻ മണി, ഇന്നസെന്റ് എന്നിവർ തകർത്തഭിനയിച്ച ഈ ഒരു സിനിമ ഏറെ പ്രേക്ഷക – നിരൂപക പ്രശംസകൾ നേടിയ ഒന്നാണ്. മാധവൻ എന്ന മമ്മൂട്ടി കഥാപാത്രത്തിനൊപ്പം അച്ഛനായും വലിയച്ഛനായും നെടുമ്പ്രം ഗോപി വേഷമിട്ടതോടെ ബ്ലെസ്ലിയുടെ മികച്ച സിനിമകളിൽ ഒന്നായി ഇത് മാറുകയും

ചെയ്യുകയായിരുന്നു. നെടുമ്പ്രം ഗോപിയുടെ അകാല വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ – സീരിയൽ ലോകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് എത്തുന്നത്. മലയാള സിനിമാ ലോകത്തിന് ഇത് നഷ്ടങ്ങളുടെ കാലമാണ് എന്നാണ് പ്രേക്ഷകരിൽ പലതും അഭിപ്രായപ്പെടുന്നത്. റിട്ടയേഡ് ഹെഡ്മിസ്ട്രീസ് ആയ കമലമ്മയാണ് ഭാര്യ. സുനിത, സുബിത, സുനിൽ ജി നാഥ് എന്നിവരാണ് നെടുമ്പ്രം ഗോപിയുടെ മൂന്നു മക്കൾ.