ഇരട്ടി മധുരം സമ്മാനിച്ച ദിനം;വിവാഹ വാർഷിക ദിനത്തിൽ അച്ഛനായ സന്തോഷം പങ്കുവെച്ച് നടൻ രജിത് മേനോൻഇരട്ടി മധുരം സമ്മാനിച്ച ദിനം |Ranjith Menon And Sruthi Blessed With Baby Girl Malayalam

Ranjith Menon And Sruthi Blessed With Baby Girl Malayalam: ഗോൾ എന്ന കമൽ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന യുവ നടനാണ് രജിത്ത് മേനോൻ .2007 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സാം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ചു. പിന്നീടങ്ങോട്ട് നിലാവ്, സെവൻസ് , ജനകൻ, വെള്ളത്തൂവൽ , ഓർക്കുക വല്ലപ്പോഴും എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. “ഓർക്കുക വല്ലപ്പോഴും” എന്ന വിനു വൈ .എസിന്റെ ചിത്രത്തിൽ സേതു മാധവൻ എന്ന കഥാപാത്ര൦ നിരൂപക പ്രശംസ ഏറെ നേടി യിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സോഹൻ ലാലാണ്.1988 ൽ തൃശ്ശൂർ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മെക്കാനിക്കൽ എൻജിനിയറിങ്

ബിരുദധാരിയായ രജിത് മേനോൻ തന്റെ ആദ്യ ചിത്രം ഗോളിൽ നായകനായി അഭിനയിക്കുമ്പോൾ പ്രായം വെറും പത്തൊമ്പതേ ഉണ്ടായിരുന്നൊള്ളൂ. വളരെ ചെറുപ്പത്തിൽ തന്നെ കമൽ , ഐ.വി ശശി , ജോഷി, രാജസേനൻ, ടി.കെ രാജീവ് കുമാർ എന്നീ പ്രമുഖ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. 2009 ലെ മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് താരം സ്വന്തമാക്കി. 2007 ൽ തുടങ്ങിയ അഭിനയ ജീവിതം ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ നിരവധി മലയാള ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.2014 ഇൽ തമിഴ് സിനിമയിലേക്ക് പ്രവേശിക്കുന്നത് വിക്രമിന്റെ “നിനൈത്തു

യാരോ ” എന്ന സിനിമയിൽ സഹ സംവിധായകൻ ആയിക്കൊണ്ടാണ്. “ധമക്കി ” എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തെലുങ്ക് സിനിമ പ്രവേശം സാധ്യമാക്കിയത്. കൂടാതെ ലപ്പോൾഫി എന്ന മ്യൂസിക് ആൽബം അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. അജു വർഗ്ഗീസ് , ഷിന്ത ശിവദാസ് , ഭഗത് മാനുവൽ , ഗോവിന്ദ് പത്മ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു. താരം ആരാധകരോട് ഏറെ സന്തോഷത്തോടെ പങ്കു വെച്ച മറ്റൊരു വിവരം താൻ കഴിഞ്ഞ ഒക്ടോബറിൽ ഒരച്ഛനായി എന്നുള്ളതാണ്. അതോടൊപ്പം ശ്രുതി മോഹനുമായി 2018 ൽ നടന്ന വിവാഹ വീഡിയോ കൂടി വൈറൽ ആവുകയാണ്.

ബന്ധുക്കളും സുഹൃത്തുക്കളും ഈ സന്തോ ഷ വാർത്ത ഏറ്റെടുത്തതായി താരം പറയുന്നു. ഇപ്പോഴും തന്നെ ഓർമ്മകളിൽ സൂക്ഷിക്കുന്ന പ്രേക്ഷകരോടുള്ള സ്നേഹം പറയാനും അദ്ദേഹം മറന്നില്ല. ഇപ്പോൾ അദ്ദേഹം തന്റെ രണ്ടാമത്തെ തെലുങ്കു ചിത്രമായ ശ്രീരാമ രക്ഷയുടെ ചിത്രീകരണത്തിലാണ്.

Rate this post