വിജലേഷ് കാരയാടിൻറെ പുതിയ വിശേഷം അറിഞ്ഞോ?മകൻ ഏദന്റെ പിറന്നാളാഘോഷിച്ച് പ്രശസ്ത നടൻ.ആശംസാപ്രവാഹവുമായി ആരാധകർ ..|Actor Vijalesh karayad son’s birthday celebration

Actor Vijalesh karayad son’s birthday celebration:പ്രശസ്ത ചലച്ചിത്രം നടനും തിയറ്റർ ആർട്ടിസ്റ്റുമാണ് വിജലേഷ് കാരയാട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് സജീവമാകുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും പ്രേക്ഷകഹൃദയങ്ങളിൽ ഒരിടം നേടാൻ താരത്തിന് സാധിച്ചു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം ഗപ്പി,അലമാര, ചിപ്പി വിമാനം തുടങ്ങിയ ചിത്രങ്ങളിൽ

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രത്തിലെ ജിതിൻ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് സ്വാതി ഹരിദാസിനെയാണ്.സിനിമയിൽ എന്നപോലെതന്നെ താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

aActor Vijalesh karayad sons birthday celebration

തന്നെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. താരത്തിന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകരും തത്പരരാണ്. ഏറ്റവും ഒടുവിലായി ഇറങ്ങിയ താരത്തിന്റെ ചിത്രമാണ് കൊത്ത്. ഈ ചിത്രവും ബോക്സ് ഓഫീസിൽ വൻ പ്രതികരണം നേടിയിരുന്നു. താരത്തിനും സ്വാദിക്കും ഏക മകനാണ് ഏദൻ. ഏദന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏദന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ

ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. ഏദന്റെ പിറന്നാളാഘോഷം എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കളോടൊപ്പം ലളിതമായി ആണ് പിറന്നാളാഘോഷം നടന്നത്. പങ്കുവെച്ച ചിത്രങ്ങളിൽ കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്ന താരത്തെയും ഭാര്യ സ്വാതിയെയും കുഞ്ഞ് ഏദനെയും കാണാം.സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Rate this post