സങ്കടങ്ങൾക്ക് വിട, പുതിയ ആളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി അനുശ്രീ; വിശേഷങ്ങൾ തിരക്കി ആരാധകരും…| Actress anusree vishnu!!

Actress anusree vishnu!!ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലെ ജിത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീയെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന് നടിയായും മോഡലായും ഒക്കെ തിളങ്ങിയ താരമാണ് അനുശ്രീ എന്ന പ്രകൃതി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിനിസ്ക്രീനിലും ബിഗ് മിനിസ്ക്രീനിലും പ്രേക്ഷകർക്കിടയിലും തന്റേതായ ഒരു സ്വാധീനം ചെലുത്തുവാൻ അനുശ്രീക്ക് സാധിക്കുകയുണ്ടായി. അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക്

ലഭിച്ച അതേ സ്വീകാര്യത അനുശ്രീക്കും ലഭിച്ചിട്ടുണ്ട്. താരത്തിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കൊക്കെ എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മിനിസ്ക്രീൻ ക്യാമറാമാനായ വിഷ്ണുവുമായി പ്രണയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ എതിർപ്പുകൾ ലംഘിച്ച് താരം വിഷ്ണവുമായി വിവാഹം കഴിക്കുകയും ആയിരുന്നു. അടുത്തിടെ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ അനുശ്രീ തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കുഞ്ഞിന്റെ നൂലുകെട്ടിന്റെ അടക്കമുള്ള വീഡിയോ സൈബർ ലോകത്ത് താരം തന്നെയാണ് പങ്കുവെച്ചത്. തനിക്ക് ആദ്യം ഒരു കുട്ടി ജനിക്കുവാൻ പോകുന്നു എന്ന സന്തോഷകരമായ നിമിഷം അറിഞ്ഞതും പിന്നീട് അത് അബോഷൻ ആയി പോയതിന്റെ വിഷമതകളും ഒക്കെ താരം തന്നെ ആരാധകരെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതാണ്. ഇതിന് തൊട്ടു പിന്നാലെ വിവാഹമോചനത്തെ പറ്റി അനുശ്രീ പങ്കുവെച്ച ഒരു കുറിപ്പ് വളരെ പെട്ടെന്ന് സൈബർ ലോകത്ത് വൈറലായി മാറുകയുണ്ടായി.

താരവും വിഷ്ണുവും തമ്മിൽ വിവാഹമോചിതരായി എന്നത് അടക്കമുള്ള സംശയങ്ങളും ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പിന്നീട് മകൾക്കൊപ്പം ഉള്ള വിഷ്ണുവിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇപ്പോൾ വീട്ടിൽ ഒരു പുതിയ അതിഥി എത്തിയതിന്റെ സന്തോഷമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. സ്വന്തമായി ഒരു പുതിയ കാർ വാങ്ങിയതിന്റെ സന്തോഷം താരം പങ്കുവെക്കുന്നു. പുതിയ വാഹനത്തിനൊപ്പം മോഡേൺ ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചിത്രമാണ് അനുശ്രീ ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.