മകളുടെ സൂപ്പർ ഹീറോ തന്നെ;അച്ഛനെ മേക്കപ്പ് ചെയ്‌ത് സുന്ദരനാക്കി മകൾ.!! ജൂനിയർ അസിൻ ചെയ്യുന്നത് കണ്ടോ?|Asin Daughter Cute Photos With Father Malayalam
Asin Daughter Cute Photos With Father Malayalam: ആമിർ ഖാന്റെ നായികയായി ഗജിനിയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അസിൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഇപ്പോഴും. മൈക്രോമാക്‌സിന്റെ സിഇഒ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം കഴിച്ചിരിക്കുന്നത്. 2017-ൽ ദമ്പതികൾ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞിനെ സ്വാഗതം ചെയ്തു, അവർ അവൾക്ക് അറിൻ റെയ്ൻ എന്ന് പേരിട്ടു.ഇത്തവണ അച്ഛന്‍ രാഹുല്‍ ശര്‍മ്മയെ മേക്കപ്പ് ചെയ്ത് ഒരുക്കുന്ന മകള്‍ അറിന്റെ ഒരു കൂട്ടം ഫോട്ടോകളാണ് അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.മകളുടെയും
ഭർത്താവിന്റെയും നിരവധി ചിത്രങ്ങൾ ഈയിടയായി അസിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. തമിഴ്,മലയാളം, തെലുങ്ക്,ഹിന്ദി സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അസിൻ. അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിൽ നിന്നുള്ള ആരാധകരും അസിനുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയത്.
ആദ്യ ഫോട്ടോയില്‍, അറിന്‍ തന്റെ അച്ഛന്റെ മുഖത്ത് മേക്കപ്പ് ചെയ്യാന്‍ തയ്യാറെടുക്കുന്നതായി കാണാം. ഏറെ ഉത്സാഹത്തോടെ അറിൻ അത് ചെയ്യുമ്പോൾ . അതിലേറെ കൗതുകത്തോടെ അതിനുവേണ്ടി തയ്യാറെടുക്കുന്ന അച്ഛനെയും നമുക്ക് ചിത്രത്തിൽ കാണാം. ഒരു ഫോട്ടോയില്‍, അറിന്‍ അച്ഛന് ഐ ഷാഡോ ഇട്ടു കൊടുക്കുന്നതും അടുത്ത ഫോട്ടോയിൽ ലിപ്സ്റ്റിക്കിട്ട് ഇട്ടു കൊടുക്കുന്നതും കാണാം. ഇതോടൊപ്പം അച്ഛന്റേയും മകളുടേയും ഫോട്ടോകളുടെ ഒരു കൊളാഷും
അസിൻ പങ്കുവെച്ചിട്ടുണ്ട്. ’ നാല് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകളെ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് താരങ്ങൾ ചിത്രം പങ്കുവെച്ചത്. ഒടുവിൽ മേക്കപ്പ് കഴിഞ്ഞ് സോഫയില്‍ ഇരിക്കുന്ന രാഹുലിന്റെ ഒരു ഫൈനൽ ലുക്കും കൂടെ ചേർത്തിട്ടു അവസാന ഫലം ഒട്ടും മോശമായില്ലെന്നുള്ള അസിന്റെ കമന്റോട് കൂടിയാണ് ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചത്.