മകൾ ഗൗരിക്കൊപ്പം കളിയും കുസൃതിയുമായി ഭാമ.!! സന്തൂർ മമ്മിയ്‌ക്കൊപ്പം അടിച്ചുപൊളിച്ച് ഗൗരികുട്ടി |Actress Bhamaa Share Instagram Post Mother And Daughter Time Malayalam

Actress Bhamaa Share Instagram Post Mother And Daughter Time Malayalam: വളരെ കുറച്ചു വേഷങ്ങളിലൂടെ മലയാളി ഹൃദയത്തിൽ ഒരിടം നേടാൻ കഴിഞ്ഞ ഒരു നടിയാണ് ഭാമ. രഖിത ആർ കുറുപ്പ് എന്നാണ് യഥാർത്ഥ പേര്. മലയാളത്തിൽ കൂടാതെ നിരവധി കന്നട സിനിമകളിലും താരം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകഹൃദയങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങി ചെല്ലാൻ താരത്തിന് സാധിച്ചത്. അഭിനയ മേഖലകളിൽ നിരവധി അവാർഡുകൾ ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാരിക്കൂട്ടാൻ ഭാമയ്ക്ക് സാധിച്ചിട്ടുണ്ട്.ഈ ചിത്രം തന്നെയാണ് ഭാമയുടെ സിനിമ ജീവിതത്തിലെ

നായികാവേഷം കൈകാര്യം ചെയ്ത ആദ്യ ചിത്രവും.ഇതിനോടൊപ്പം 42ലധികം ചിത്രങ്ങളിലാണ് താരം വേഷമിട്ടിട്ടുള്ളത്. കഥ വീട്, ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, ഡി കമ്പനി, ഹൺഡ്രഡ് ഡിഗ്രി സെൽഷ്യസ്, സൈക്കിൾ, കളേഴ്സ്, ഇവർ വിവാഹിതരായാൽ, സകുടുംബം ശ്യാമള, കൂട്ടുകാർ, ജനപ്രിയൻ, ഹസ്ബൻസ് ഇൻ ഗോവ,തുടങ്ങി നിരവധി ചിത്രങ്ങൾ. 2020 ൽ ആയിരുന്നു താരം വിവാഹിതയായത്. അരുൺ ജഗദീഷ് ആണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം സിനിമാലോകത്ത് താരം അത്രതന്നെ സജീവമല്ല. ഇവർക്ക് ഏക മകളാണ് ഗൗരി . നല്ലൊരു നായിക എന്നതുപോലെ തന്നെ നല്ലൊരു ഭാര്യയും അമ്മയും കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഭാമ.നിരവധി ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഒരു നല്ല മോഡൽ കൂടിയാണ് താരം. നിരവധി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നു. ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രം തന്നെ മകളോടൊപ്പം ഉള്ള ഒരു സെൽഫിയാണ്.അമ്മയും മോളും എന്നാണ് ചിത്രത്തിന് താഴെയായി താരം അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ചിത്രത്തിന് താഴെയായി നിരവധി താരങ്ങളും ആരാധകരും കമന്റ്

ചെയ്തിട്ടുണ്ട്. കാലമെത്ര കടന്നിട്ടും ആ പഴയ ക്യൂട്ട്നെസ്സ് വിട്ടുമാറാത്ത ഭാമയെ ആരാധകർ വളരെയധികം സ്നേഹിക്കുന്നു. ഭാമയുടെ പുത്തൻ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു എന്നതുപോലെതന്നെ പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്കായി എന്ന് ചെയ്യുമെന്ന് അറിയാനും ആരാധകർക്ക് താല്പര്യമുണ്ട്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)