എന്നെ മാറ്റാന്‍ പ്രായത്തെ അനുവദിക്കില്ല.!!പതിമൂന്ന് വർഷത്തിനുശേഷമുള്ള ജ്യോതികയുടെ തിരിച്ചുവരവ് വർക്ക് ഔട്ടിലൂടെ | Jyotika surya workout video
Jyotika surya workout video: മലയാളത്തിലും തമിഴിലും നിരവധി ആരാധകരെ വാരിക്കൂട്ടിയ താരമാണ് ജ്യോതിക. ജ്യോതിക സൂര്യ താരദമ്പതിമാരെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു മോഡലും, സിനിമാനിർമ്മാതാവും കൂടിയാണ് താരം. സുരറൈ എന്ന സൂര്യ നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിന് നാഷണൽ അവാർഡ് ജേതാവായിരുന്നു. മലയാളം തമിഴ് എന്നിവ കൂടാതെ തെലുങ്ക് കണ്ണട ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിലും ജ്യോതിക വേഷമിട്ടിട്ടുണ്ട്. 2006 ലാണ് സൂര്യയുമായിട്ടുള്ള വിവാഹം നടക്കുന്നത്. ശേഷം സിനിമ ജീവിതത്തിൽ അത്രതന്നെ സജീവം അല്ലെങ്കിലും നല്ല വേഷങ്ങൾ ലഭിച്ചാൽ
ചെയ്യാൻ ഇപ്പോഴും ജ്യോതിക തയ്യാറാണ്.സൂര്യ മമ്മൂട്ടി താര ജോഡിയിൽ പിറക്കുന്ന കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ ഇരിക്കുകയാണ്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഡോളി സജാക്കി രഹന എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിടുന്നത് വാലി എന്ന ചിത്രത്തിലാണ് ആദ്യമായി തമിഴിൽ വേഷമിടുന്നത്. പിന്നീട് ഖുഷി,മുഖവരെ, തെന്നാലി,റിഥം,ഫ്രണ്ട്സ്, മദ്രാസ് ടാക്കീസ്,സ്നേഹിതയെ പേരഴകൻ, മന്മഥൻ, ചന്ദ്രമുഖി, ചെക്കച്ചിവന്തവാനം , കാട്രിൻ മൊഴി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ.

ചലച്ചിത്രങ്ങളിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെയധികം ആക്ടീവ് ആണ് ജ്യോതിക. ആരാധകനുമായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാൻ താരം മടിക്കാറില്ല.ഇപ്പോഴിതാ മറ്റൊരു കലക്കൻ വീഡിയോയുമായാണ് ജ്യോതിക എത്തിയിരിക്കുന്നത്. തന്റെ ആരാധകർക്കായി വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ഇന്റൻസീവ് ആയിട്ടുള്ള വർക്കൗട്ടുകൾ ആണ് വീഡിയോയിൽ ഉള്ളത്.” Gifting myself this birthday with strength n health. Functional training with the extremely gifted Mahesh Ghannekar” I will not let age change me,
I will change the way I age എന്നാ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രായത്തെ മറികടന്നുകൊണ്ട് ഇപ്പോഴും ചെറുപ്പമായിരിക്കുന്ന ജ്യോതിക ആരാധകർക്ക് എല്ലാം വലിയ ഇൻസ്പിരേഷൻ ആണ് നൽകുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ ഇത്തരം ഒരു സന്ദേശം ജനങ്ങൾക്കായി നൽകുക എന്നതുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നതിന്റെ ലക്ഷ്യം.