നാട്ടുനടപ്പിനെ മാറ്റിക്കുറിച്ചുകൊണ്ടൊരു പെൺകൊടി;പട്ടാമ്പിക്കാരി മാളവിക വെറും പെണ്ണല്ല .!!ചെക്കൻ വീട് കണ്ട പെൺകുട്ടി..കയ്യടിച്ച് സോഷ്യൽ മീഡിയ.|Actress Malavika Trend Youtube Video

Actress Malavika Trend Youtube Video : നടി മാളവിക കൃഷ്‌ണദാസ്‌ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ തിളങ്ങി നിൽക്കുകയാണ് താരം. മാളവിക ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത് അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ്.
പിന്നീട് വിവിധ ഡാൻസ് റിയാലിറ്റി ഷോകളിലും ഒപ്പം തന്നെ സീരിയലിലും മാളവിക എത്തിയെങ്കിലും കൂടുതൽ ശ്രദ്ധനേടിയത് മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോ മത്സരാർത്ഥി ആയതോടെയാണ്. അതിന് ശേഷം സിനിമയിലേക്കും മാളവിക എത്തിയിരുന്നു. കുഞ്ചാക്കോ ബോബനെ

നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിച്ചത്. താരം നിലവിൽ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി കൂടിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക പങ്കുവെക്കുന്ന ‍ഡാൻസ് റീൽസിനെല്ലാം ലക്ഷക്കണക്കിന് വ്യൂസും അഭിനന്ദനങ്ങളുമാണ് ലഭിക്കാറുണ്ട്. സ്വന്തമായൊരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.യൂട്യൂബിലൂടെ താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. മാളവിക അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ തന്റെ പെണ്ണുകാണൽ ചടങ്ങ് പങ്കുവയ്ക്കുകയും

കൂടാതെ ഭാവി വരനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. മാളവിക വിവാഹം ചെയ്യുന്നത് നായിക നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ തേജസ് ജ്യോതിയെയാണ്. ഇപ്പോൾ മാളവിക പെണ്ണ്കാണൽ ചടങ്ങിന് പിന്നാലെ ചെക്കൻ കാണലും നടത്തിയെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്. മാളവിക പങ്കുവച്ചത് തേജസിന്റെ വീട്ടിലേക്ക് താൻ പോയതിന്റെ വിശേഷങ്ങളാണ്. മാളവിക വീഡിയോ ആരംഭിച്ചത് കല്യാണത്തിന്റെ തിരക്കിലും ഓട്ടത്തിലും ആയത് കൊണ്ടാണ് പുതിയ വീഡിയോ ഒന്നും ഇടാൻ കഴിയാതെ ഇരുന്നത് എന്ന് പറഞ്ഞാണ്. “പെണ്ണ്കാണലിന് പുറമെ ഒരു ചെക്കൻ കാണലും നടത്തി. ഒരു

വെറൈറ്റിക്ക് ചെക്കന്റെ വീട്ടിലേക്ക് ഞാൻ പോയി. സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് പയ്യന്റെ വീട്ടുകാർ എത്തും. അതുകഴിഞ്ഞ് പയ്യന്റെ വീട്ടിലേക്ക് പെണ്ണിന്റെ വീട്ടുകാർ മാത്രം പോകുന്നത് ആണല്ലോ രീതി,’
പൊതുവെ പെൺകുട്ടികൾ പോകുന്നത് കുറവാണ്. പക്ഷെ ഇപ്പോൾ ആളുകൾ കുറച്ചുകൂടെ മാറി ചിന്തിക്കാൻ തുടങ്ങി. പെൺകുട്ടികളും ചെക്കന്റെ വീട്ടിലേക്ക് ചില സ്ഥലങ്ങളിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അവിടെ പോയി താമസിക്കേണ്ടത് ആ പെൺകുട്ടി ആണ്. അത് നല്ലൊരു കോൺസെപ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് ഞാനും പോയി,’ എന്നാണ് താരം പറഞ്ഞത്.