പിറന്നാൾ ദിനത്തിൽ മകളേക്കാൾ തിളങ്ങിയത് അമ്മ.!!മകളുടെ പിറന്നാൾ ആഘോഷമാക്കി നിത്യ ദാസ്‌|Actress Nithya Das Daughter Birthday Celebration

Actress Nithya Das Daughter Birthday Celebration: മലയാള സിനിമാ ലോകത്തും ടെലിവിഷൻ ലോകത്തും ഒരുപോലെ തിളങ്ങിക്കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണല്ലോ നിത്യാദാസ്. ദിലീപ്,ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ തകർത്തെഭിനയിച്ച എവർഗ്രീൻ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ” പറക്കും തളിക ” യിലൂടെ അഭിനയ ലോകത്ത് എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അരങ്ങേറ്റ ചിത്രം തന്നെ വൻ വിജയമായി മാറിയതോടെ അഭിനയ ലോകത്ത് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയും ചെയ്യുകയായിരുന്നു ഇവർ. മാത്രമല്ല നരിമാൻ, കുഞ്ഞിക്കൂനൻ,ബാലേട്ടൻ എന്നീ

ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. സിനിമയോടൊപ്പം തന്നെ ടെലിവിഷൻ സീരിയൽ രംഗത്തേക്കും കാലെടുത്തുവച്ച താരം പിന്നീട് നിരവധി പ്രോഗ്രാമുകളിൽ അവതാരകയായും തിളങ്ങിയതോടെ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയും ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ ഇപ്പോഴും നൽകുന്നത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളും മറ്റും നിമിഷം നേരം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.

nithyadas

എന്നാൽ ഇപ്പോഴിതാ, മകൾ നൈനയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ മകളേക്കാൾ തിളങ്ങിയത് നിത്യ ദാസാണ്. മകൾ നൈനയുടെ കൂട്ടുകാരികൾക്കൊപ്പമുള്ള ബർത്ത് ഡേ പാർട്ടിയുടെ ചിത്രങ്ങൾ താരം പങ്കു വച്ചപ്പോൾ വലിയ രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.റെഡ് ടീഷർട്ടിലും ജീൻസിലും അതീവ സുന്ദരിയായി സന്തൂർ മമ്മി ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്.

ഈയൊരു ചിത്രം നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ കൂട്ടുകാരികൾക്കിടയിൽ നിന്നും അമ്മയെ തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ, ഇതാണ് ശരിക്കുമുള്ള സന്തുർ മമ്മി എന്നിങ്ങനെയുള്ള രസകരമായ പ്രതികരണങ്ങളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.റെ പ്രിയപ്പെട്ടവരാണ്.