നിലയെ കാണാൻ കൊതിച്ച് ജിപി 😍😍 കാണാൻ സമ്മതിക്കാതെ പേളി.!! ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ വികാരഭരിതനായി ജിപി😀😘

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളിമാണിയും ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും . സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും സൗഹൃദം ഏറെ കൗതുകത്തോടെയാണ് ആരാധകർ എപ്പോഴും വീക്ഷിക്കാറുള്ളത്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റിഷോയിൽ ഇരുവരും ഒരുമിച്ച് നടത്തിയ ആങ്കറിങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിപി തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി

പങ്കുവച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല തന്റെ ഉറ്റ സുഹൃത്തായ പേളിയുടെ കുഞ്ഞുവാവ നിലയെ കണ്ട സന്തോഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സൈമ അവാർഡ്സിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ പോകുന്നവഴി ഹൈദരാബാദ് എയർപോർട്ടിൽ വെച്ചാണ് ജിപി നിലയെ കണ്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജി പി ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

എയർപോർട്ടിൽ വെച്ച് കുഞ്ഞിനെ കൈകളിൽ എടുത്ത് ലാളിക്കുന്ന ജിപിയുടെ വീഡിയോ ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ജിപി മറ്റൊരു രഹസ്യം കൂടി വീഡിയോയിൽ പങ്കു വയ്ക്കുന്നുണ്ട്. എയർപോർട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ താൻ നിലയെ കണ്ടിരുന്നുവെന്നും അത് വിമാനത്തിൽ വച്ചായിരുന്നു എന്നുമാണ് ജിപി പറഞ്ഞിരിക്കുന്നത്.

പക്ഷെ ആ നിമിഷം തനിക്ക് ക്യാമറയിൽ പകർത്താൻ തോന്നിയില്ലന്നും അത് തന്റെ ഹൃദയത്തിലാണ് ഒപ്പി വച്ചിരിക്കുന്നതെന്നും ജിപി പറയുന്നു. . സൂര്യൻ ചന്ദ്രനെ കണ്ടുമുട്ടിയപ്പോൾ എന്നാണ് നിലാ മോളുമായുള്ള കൂടികാഴ്ചയെ ജിപി വിശേഷിപ്പിച്ചിരിക്കുന്നത്. ഏതായാലും ആരാധകർ എറെ കാത്തിരുന്ന ആ കൂടികാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.