പാർവതി എന്തോ മരുന്നു കഴിച്ചിട്ടാണ് വണ്ണം കുറച്ചത്, പ്രബുദ്ധ മലയാളി ബോഡി ഷെയിമിം​ഗിനെതിരെ അഭിഭാഷക.| Advocate Athulya Deepu against body shaming – Parvathy Jayaram.

പ്രബുദ്ധരും സാക്ഷരരുമായ ജനക്കൂട്ടമാണ് മലയാളികൾ എന്ന് നാം വാതോരാതെ സംസാരിക്കുമ്പോഴും നമ്മൾ മലയാളികളിൽ എത്രത്തോളം അധപ്പതനം സംഭവിച്ചിട്ടുണ്ട് എന്ന് കാണിക്കുന്ന പല സംഭവങ്ങളും പലപ്പോഴും പുറത്തു വരാറുണ്ട്. ജയറാമും നടി പാർവതിയും ഒന്നിച്ചു നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ അതിന് താഴെ എഴുതപ്പെട്ട കമന്റുകൾ ഇതിന് മികച്ചൊരു ഉദാഹരണമാണ്. ഏതൊരു മനുഷ്യനിലും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളിൽ ചിലത് പാർവതിയിൽ കണ്ടുതുടങ്ങിയപ്പോൾ അവരെ അപഹസിക്കുന്ന രീതിയിൽ

ബോഡി ഷൈമിങ് കമന്റുകൾ പലരും രേഖപ്പെടുത്തിയിരുന്നു. ഈയൊരു സംഭവത്തിനെതിരെ നിരവധി പേർ തങ്ങളുടെ പ്രതികരണങ്ങളുമായി എത്തിയിരുന്നുവെങ്കിലും അഡ്വ. അതുല്യ ദീപു വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പങ്കുവച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ: “ഞാൻ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാൽ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്.

parvathy jayaram2 11zon

അതുപോലെ ആർക്കും മാറ്റങ്ങൾ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സർവ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം reach ഉള്ള ഒരു facebook pageൽ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാർവ്വതിയുടേയും ഫോട്ടോ. ഇത് recent ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകൾ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില comments ഇങ്ങനെ ആണ്. ഈ കോലത്തിലും കൊണ്ട് നടക്കാൻ –

” ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ” I think parvathi is a sugar patient.”, ” എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത് എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി ഇങ്ങനെ പോകുന്നു comments. എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികൾ bodyshaming മറക്കില്ല. അതിങ്ങനെ തുടർന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസ്സിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം negatives പറയാൻ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങൾ

parvathy jayaram1 11zon

മറ്റുള്ളവർക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവർ diet ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേൽ ഹോർമോൺ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ negative comments ഇട്ടവർക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കൾക്കോ കുടുംബത്തുള്ളവർക്കോ സുഹൃത്തുക്കൾക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളിൽ പറഞ്ഞ കാരണങ്ങളാൽ

ശാരീരിക മാറ്റങ്ങൾ സംഭവിച്ചാൽ അവരെ ഇവർ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാർവ്വതിക്ക് diabetes ഉണ്ടോന്ന് അവർ check ചെയ്തോളും, നമ്മളെന്തിനാ അതൊക്കെ ഓർത്ത് ആധി പിടിക്കുന്നത് ! ഇനി skin ഒക്കെ Titanicലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തിൽ dehydration സംംഭവിച്ചാൽ പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോൾ skin saggy ആകുന്നത് അത പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും body shame ചെയ്യുമ്പോ ഓർക്കുക ഒന്നും ആർക്കും ശാശ്വതമല്ല. ഒരു തളർച്ച വരാൻ നിമിഷങ്ങൾ മതി.”| Advocate Athulya Deepu against body shaming – Parvathy Jayaram.

Rate this post