പ്രിയ കൂട്ടുകാരിക്ക് മംഗളാശംസകളുമായി നേർന്നുകൊണ്ട് അഹാന കൃഷ്ണ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!!
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ നടിയാണ് അഹാന കൃഷ്ണ. യൂട്യൂബിൽ ആറു മില്യണിലധികം ഫോളോവേഴ്സ് അഹാനയ്ക്കുണ്ട്. ബന്ധങ്ങൾക്ക് വലിയ വില നൽകുന്ന ആളാണ് അഹാന കൃഷ്ണയെന്ന് യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യുന്നവർക്ക് അറിയാം. ഇപ്പോഴിതാ ഏറ്റവുമടുത്ത സുഹൃത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഹാന. സ്കൂൾകാലം തൊട്ടുള്ള ഉറ്റ
സുഹൃത്തായ മീനാക്ഷിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘വളരെ സ്പെഷലായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം, എന്റെ ബാല്യകാല സുഹൃത്ത്.’ എന്നാണ് പ്രിയ കൂട്ടുകാരി മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾക്ക് അഹാന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അഹാന ഒറ്റയ്ക്കായിരുന്നില്ല വിവാഹനിശ്ചയത്തിന് എത്തിയത്. അമ്മ സിന്ധു
കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രങ്ങളും അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം അഹാനയും മീനാക്ഷിയുടെയും സ്കൂൾ കാലത്തെ ചിത്രവും അഹാന പങ്കുവെച്ചു. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി, ലൂക്ക എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഹാന അഭിനയിച്ചിട്ടുണ്ട്.
ലൂക്കയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ അഹാന സംവിധാനം ചെയ്ത് പുറത്തിറക്കിയ തോന്നൽ എന്ന മ്യൂസിക് വീഡിയോ വൻ ഹിറ്റായിരുന്നു. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടി, ജോസഫ് മനു ജോസഫിന്റെ നാൻസി റാണി എന്നിവയാണ് നിലവിൽ അഹാന അഭിനയിക്കുന്ന പുതിയ ചിത്രങ്ങൾ.