ഈ മൂന്ന് ഭക്ഷണം കഴിക്കാൻ മാത്രമായി ദുബായ് വരെ പോയി. വൈറലായി അഹാന കൃഷ്ണയുടെ പുതിയ വീഡിയോ | Ahaana Krishna Dubai trip

Ahaana Krishna Dubai trip: മലയാള സിനിമ ലോകത്തെ യുവ നടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ അഹാന കൃഷ്ണ. അഭിനയത്തോടൊപ്പം തന്നെ തന്റേതായ രീതിയിലുള്ള അവതരണ ശൈലിയിലൂടെയും നിലപാടുകളിലൂടെയും പലപ്പോഴും താരം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. പിതാവും നടനുമായ കൃഷ്ണകുമാറിന്റെ അഭിനയപാത പിൻപറ്റിക്കൊണ്ട് ഞാൻ “സ്ലീവ് ലോപ്പസ്” എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ

ലോകത്ത് കാലെടുത്തു വെക്കുന്നത്. തുടർന്ന് മലയാള സിനിമ ലോകത്തെ യുവ നായിക നിരയിലേക്ക്വളരെ വേഗം തന്നെ കാലെടുത്തുവെക്കുകയായിരുന്നു ഇവർ മാത്രമല്ല ഈയൊരു താര കുടുംബത്തിന്റെ വിശേഷങ്ങളും മറ്റുമറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ് എന്നതിനാൽ തന്നെ ഇവരുമായി ബന്ധപ്പെട്ട വാർത്തകൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ തന്റെ യൂട്യൂബ് ചാനൽ

ahaana krishna

വഴിയുള്ള വ്ലോഗിങ്ങിലൂടെയും നിരവധി പ്രേക്ഷകരെ സ്വന്തമാക്കാനും ഇവർക്ക് സാധിച്ചിരുന്നു. തന്റെ യാത്രകളും സിനിമാ വിശേഷങ്ങൾ വീട്ടിലെ രസകരമായ അനുഭവങ്ങളും ഇവർ വീഡിയോ രൂപത്തിൽ പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇവർ പങ്കുവെച്ച ഒരു ദുബായ് യാത്രയുടെ വിശേഷങ്ങളാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. “ഈ മൂന്നു കാര്യങ്ങൾ കഴിക്കാൻ ഞാൻ ദുബായിൽ പോയി” എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിൽ

ദുബായിലെ നഗരവീഥികൾ ആസ്വദിക്കുന്നതും അവിടുത്തെ രുചികൾ തേടി പോകുന്നതുമായ അഹാനയെ ആയിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്. ബാങ്കോക്ക് ടൗൺ എന്ന ഹോട്ടലിലെ ഡെസേർട്ട് വിഭവമായ “മാംഗോ സ്റ്റിക്കി റൈസ്” ആയിരുന്നു താരം ആദ്യം രുചിച്ചിരുന്നത്. തുടർന്ന് ഇത് ഏറെ ആസ്വദിച്ചു കഴിക്കുന്ന താരത്തെയും വീഡിയോയിൽ കാണാവുന്നതാണ്. രണ്ടാമതായി പി എഫ് ചങ്ക്സ് എന്ന റസ്റ്റോറന്റിലെ സ്പെഷ്യൽ വിഭവമായ “ഡൈനാമിറ്റ് ശ്രിമ്പ്” ആയിരുന്നു താരം കഴിച്ചിരുന്നത്, ശേഷം മൂന്നാമതായി ടിബ്ബാ റസ്റ്റോറന്റ്ലെ “മസ്ബി മദ്ഫുൻ” ആയിരുന്നു അഹാന ട്രൈ ചെയ്തിരുന്നത്.