പച്ചപ്പുൽച്ചാടി പോലെ.! പുത്തൻ ഫോട്ടോഷൂട്ടുമായി അഹാന കൃഷ്ണകുമാർ.|Ahaana Krishna latest photos

മലയാള സിനിമാ ലോകത്ത്, സഹനടനായും, വില്ലനായും മറ്റും ഒരുകാലത്ത് തിളങ്ങിയിരുന്ന താരമാണ് കൃഷ്ണകുമാർ. തന്റെ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മൂത്തമകളായ അഹാനയും അഭിനയലോകത്ത് സജീവമായതിനാൽ തന്നെ ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാനും മറ്റും ആരാധകർക്ക് എന്നും തിടുക്കമാണ്. മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഏറെ താരമൂല്യം കൂടിയുള്ള നായികയായ അഹാന രാജീവ് രവിയുടെ സംവിധാനത്തിൽ 2014 ൽ

പുറത്തിറങ്ങിയ ഞാൻ “സ്റ്റീവ് ലോപ്പസ്” എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്ത് സജീവമാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ പ്രമുഖരുടെ നായികയായി തിളങ്ങിയ താരം മലയാളത്തിലെ ഗ്ലാമർ നായികമാരുടെ ഇടയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് കടന്ന് ചെല്ലുകയായിരുന്നു. തന്റെ അഭിനയത്തിനൊപ്പം യൂട്യൂബ് വ്ലോഗിങ്ങിലൂടെയും നിരവധി ആരാധകരെയും പ്രേക്ഷകരെയും സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചിരുന്നു. തന്റെ പുതിയ

Ahaana krishna1 11zon

വിശേഷങ്ങളും ചിത്രങ്ങളും ഇവർ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് എന്നതിനാൽ അവ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. മാത്രമല്ല താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഡാൻസ് റീൽസ് വീഡിയോകൾക്ക് ആരാധകർ ഏറെയാണ് എന്നത് ഇവരുടെ പ്രേക്ഷക സ്വീകാര്യതയെയാണ് കാണിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്

ആരാധകർക്കിടയിൽ ക്ഷണനേരം കൊണ്ട് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.” ഒരു പച്ച പുൽച്ചാടി പോലെ ഇന്നെനിക്കു തോന്നുന്നു” എന്ന ക്യാപ്ഷനിൽ ഇളം പച്ച നിറത്തിലുള്ള സാരിയും തൂവെള്ള നിറത്തിലുള്ള ബ്ലൗസും ധരിച്ചുകൊണ്ടുള്ള മനോഹരമായ ചിത്രമായിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. അഹാന ഇത്തരത്തിലൊരു ചിത്രം പങ്കുവച്ചതോടെ നൈല ഉഷ അടക്കമുള്ള സിനിമാ ലോകത്തെ സഹപ്രവർത്തകരടക്കം നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. മാത്രമല്ല ഈ ഒരു കോസ്റ്റ്യൂമിൽ തങ്ങളുടെ പ്രിയ താരം ഏറെ സുന്ദരിയായത് പോലെ തോന്നുന്നുണ്ട് എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. |Ahaana Krishna latest photos.

Rate this post