പുഞ്ചിരിയോടെ സ്കൈ ഡൈവ് ചെയ്ത് ആഹാന കൃഷണ;നാല് മാസത്തിനിടയിൽ ഇത് രണ്ടാമത്;ധൈര്യം സമ്മതിച്ചെന്ന് ആരാധകർ.!!|Ahana krishna kumar Sky Dive viral Malayalam

Ahana krishna kumar Sky Dive viral Malayalam: എല്ലാവരും വളരെ ഭയത്തോടെ സ്കൈ ഡൈവ് ചെയ്യുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത് എന്നാലിതാ നിറഞ്ഞ ചിരിയോടും അത്മവിശ്വാസത്തോടും ഒരു പക്ഷിയെപ്പോലെ ആകാശത്തു പറന്നു നടക്കുന്ന തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് പ്രിയ നടി ആഹാന കൃഷ്ണ.യാത്രയും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ആഹാന 4 മാസത്തിനുള്ളിൽ രണ്ടാം തവണയാണ് സ്കൈ ഡൈവ്
ചെയ്യുന്നത്.ഒരു പക്ഷിയെപ്പോലെ ആകാശത്തിൽ പറന്ന് നടക്കുമ്പോൾ അഭിമാനം തോന്നുന്നു എന്നാണ്

ആഹാന സ്കൈ ഡൈവ് ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത്.യാത്രകൾ തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി കാണുന്ന ആഹാനയും കുടുംബവും തങ്ങളുടെ യാത്രാ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. അമ്മ സിന്ധു കൃഷ്ണയുടെ ജന്മദിനം ആഘോഷിക്കാൻ ആഹാനയും സഹോദരങ്ങളും അമ്മയെയും കൂട്ടി പോയത് കാശ്മീരിലേക്കായിരുന്നു. നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന

ahana krishna latest pic

ആഹാന ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ടോവിനോ നായകനായ ലുക്ക യിലൂടെ ആയിരുന്നു.വളരെ ശ്രദ്ധിച്ചു സിനിമകൾ സെലക്ട്‌ ചെയ്യുന്ന നടിയാണ് ആഹാന കൃഷണ. എപ്പോഴും നിഴലു പോലെ ആഹാനക്ക് ഒപ്പമുണ്ടാകുന്നത് ആഹാനയുടെ സിസ്റ്റേഴ്സ് ആണ്. ദിയ,ഇഷാനി, ഹൻസു എന്നിങ്ങനെ മൂന്ന് അനിയത്തിമാരാണ് അഹാനക്കുള്ളത്.മോഡലിങ്ങും, റീൽസും, വ്ലോഗുകളും ഒക്കെയാണ് സോഷ്യൽ
മീഡിയയിൽ സജീവമാണ് മൂന്ന് പേരും.ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി കൂടെ

നിൽക്കുന്നത് അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും ആണ്. നടി എന്നതിലുപരി നല്ലൊരു ഗായികയും കൂടിയാണ് ആഹാന. റീൽസിലൂടെയും യൂട്യൂബിലൂടെയും തന്റെ ആരാധകർക്കായി പാട്ട് പാടുന്ന വീഡിയോകളും ആഹാന പങ്ക് വെയ്ക്കാറുണ്ട്.’തോന്നൽ”എന്ന അഹാന സംവിധാനം ചെയ്ത മ്യൂസിക് ആൽബം കണ്ടത് 5 മില്യൺ ആളുകളാണ്.ഇപ്പോഴിതാ മീ, മൈസെൽഫ് ആൻഡ് ഐ എന്നൊരു വെബ്സീരിസ് ചെയ്യുകയാണ് ആഹാന. നിരവധി പ്രേക്ഷകരാണ് സീരിസിനു ഉള്ളത്.ക്രീയേറ്റീവ് ആയി എങ്ങനെ ലൈഫ് രസകരമാക്കാം എന്ന് കാണിച്ചു തരുന്ന അഹാന എല്ലാ പെൺകുട്ടികൾക്കും മാതൃകയാണ്

Rate this post