ഐശ്വര്യ റായുടെ ഒരു മാസത്തെ വരുമാനം കണ്ടോ.!! ഭർത്താവിനെ തോൽപ്പിക്കുന്ന സമ്പാദ്യവുമായി ഐശ്വര്യ. ആഡംബര ബംഗ്ലാവും കാറും ഐശ്വര്യയുടെ വിശേഷങ്ങൾ ഇങ്ങനെ.|Aishwarya Rai Bachchan life style.

“കാണാൻ എങ്ങനാ, ഐശ്വര്യാ റായിയെ പോലെയുണ്ടോ?”…മലയാളികൾക്കിടയിൽ പോലും സർവ്വസാധാരണമായി കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്. തിളക്കമാർന്ന സൗന്ദര്യവും സമാനതകളില്ലാത്ത അഭിനയശൈലിയും കൊണ്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ തന്നോടടുപ്പിച്ച താരസുന്ദരിയാണ് ഐശ്വര്യ റായ്. സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് താരത്തിന്റെ വരുമാനത്തെക്കുറിച്ചാണ്. താരത്തിന്റെ കാർ ബെന്റ്ലി സി ജി ടിയാണ്.

ലോകത്തിലെ വിലകൂടിയ ആഡംബരകാറുകളിൽ ഒന്നുകൂടിയാണിത്. ഏകദേശം 3 .65 കോടിയാണ് ഈ കാറിന്റെ വില. ഇതുകൂടാതെ തന്നെ ഐശ്വര്യയ്ക്ക് വേറെയും കാറുണ്ട്. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കുകളനുസരിച്ച് ഐശ്വര്യ ഒരു സിനിമയ്ക്കായി വാങ്ങുന്നത് അഞ്ച് മുതൽ ആറ് വരെ കോടി രൂപയാണ്. പല പരസ്യങ്ങൾക്കും താരം വാങ്ങുന്ന പ്രതിഫലവും ഇതിനുമുന്നേ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയുടെ സാമ്പത്തികകണക്കുകളിൽ ഇനിയും

aiswarya rai1 11zon

വ്യക്തത വരാനുണ്ട്. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് ഐശ്വര്യയുടെ ഏകദേശ ആസ്തി 227 കോടിയാണ്. അതേ സമയം ഭർത്താവ് അഭിഷേക് ബച്ചന്റെ ആസ്തി 203 കോടിയാണ്. ഐശ്വര്യയുടെ ഒരു മാസത്തെ വരുമാനമായി കണക്കാക്കപ്പെടുന്നത് തന്നെ ഒരു കോടി രൂപയാണ്. ഭർത്താവ് അഭിഷേക് ബച്ചനൊപ്പം മുംബൈയിലെ ഒരു ആഡംബര സൗധത്തിലാണ് ഐശ്വര്യ താമസിക്കുന്നത്. ഇത് കൂടാതെ വേറെയും രണ്ട് വീടുകൾ താരത്തിന് ഉണ്ട്. ലോകത്തിലെ ഏറ്റവും ആഡംബരം

നിറഞ്ഞ വീടുകളിൽ ഒന്നും ഇവരുടെ ഉടമസ്ഥതയിൽ പെട്ടത് തന്നെ. വീടുകൾ പോലെ തന്നെ ആഡംബര കാറുകളും സ്വന്തമാക്കുന്ന പതിവ് ഐശ്വര്യക്കുണ്ട് എന്നത് അതിശയകരമായ ഒരു കാര്യം തന്നെ. ഐശ്വര്യയുടെ സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ചും നേരത്തെ വാർത്തകൾ വന്നിരുന്നു. വൻ താരകുടുംബത്തിന്റെ ഭാഗമായ ഐശ്വര്യ സിനിമാലോകത്ത് എന്നും കത്തിനിൽക്കുന്ന താരം തന്നെയാണ്. ഏറെ ആരാധകരുള്ള താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്. Aishwarya Rai Bachchan life style.

aiswarya rai 11zon
Rate this post