കുടുംബപ്രേക്ഷകരുടെ ‘പാടാത്ത പൈങ്കിളി’യിലെ അവന്തിക വിവാഹിതയാകുന്നു; വീഡിയോ പങ്കുവെച്ച് ഐശ്വര്യ ദേവി.|Aiswarya Devi save the date vedio.
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ‘പാടാത്ത പൈങ്കിളി’യിലെ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഐശ്വര്യ ദേവി വിവാഹിതയാകുന്നു. നടി തന്നെയാണ് തന്റെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലൂടെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ചാണ് നടി തന്റെ വിവാഹ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പ്രൈംലെൻസ് വെഡിങ് ആണ് സേവ് ദി ഡേറ്റ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ‘നറുമുകയേ’ എന്ന തമിഴ് സോങ്ങിന്റെ പശ്ചാത്തലത്തിലാണ് സേവ് ദി ഡേറ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മാങ്കുളം ബ്യൂട്ടി പാർലർ ആണ് ഐശ്വര്യയുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.

സേവ് ദി ഡേറ്റ് വീഡിയോക്ക് പിന്നാലെ, സിദ്ധാർഥുമായി ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് ഐശ്വര്യ ഇങ്ങനെ കുറിച്ചു, “ഒരു സന്തോഷകരമായ വിവാഹം ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്, സന്തോഷത്തിന്റെ പുതിയൊരു സ്റ്റാർട്ടിങ് പോയിന്റ്.” നിരവധി പേർ നടിക്ക് വിഹാശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തി.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’യിൽ ദിനേശ് പണിക്കർ അവതരിപ്പിക്കുന്ന അനന്ദ വർമ്മയുടെയും അംബിക മോഹൻ അവതരിപ്പിക്കുന്ന സുശീല ദേവിയുടെയും ഇളയ മകളായ അവന്തികയായിയാണ് ഐശ്വര്യ ദേവി വേഷമിടുന്നത്. ‘പാടാത്ത പൈങ്കിളി’യിലെ കേന്ദ്ര കഥാപാത്രമായ ദേവയുടെ ഇളയ സഹോദരിയാണ് അവന്തിക. സച്ചിൻ എസ്ജി അവതരിപ്പിക്കുന്ന ഭരത് എന്ന കഥാപാത്രത്തിന്റെ ഭാര്യാ കഥാപാത്രമാണ് അവന്തിക.|Aiswarya Devi save the date vedio.