കുടുംബപ്രേക്ഷകരുടെ അവന്തിക വിവാഹതയായി ; വിവാഹ ദിവസം പൊട്ടിക്കരഞ്ഞ് നടി ഐശ്വര്യ ദേവി|Aiswarya Devi wedding
മിനിസ്‌ക്രീൻ രംഗത്ത് സജീവമായ നടി ഐശ്വര്യ ദേവി വിവാഹിതയായി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നായകൻ ദേവയുടെ സഹോദരി അവന്തിക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സീരിയലിൽ നടി അനു മോൾക്ക് പകരമായാണ് താരം എത്തിയത്. അധികം വൈകാതെ അവന്തികയായി ഐശ്വര്യയെ പ്രേക്ഷകർ സ്വീകരിച്ചു.
ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർത്ഥ് ആണ് വരൻ. ഏപ്രിൽ 17 (ഞായറാഴ്ച്ച) ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത്, ഐശ്വര്യ ദേവി തന്റെ കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന വീഡിയോയാണ്. വീഡിയോയിൽ വികാരഭരിതയായി പൊട്ടിക്കരയുന്ന ഐശ്വര്യ ദേവിയെ ആണ് പ്രേക്ഷകർ കണ്ടത്.
വിവാഹത്തിന് ശേഷം, ഷൂട്ടിങ്ങിനിടെ ഒരുപാട് വിവാഹങ്ങൾ നടന്നിട്ടുണ്ട് എന്നും, എന്നാൽ ഇത് തന്റെ സ്വന്തം വിവാഹമായതിനാൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു എന്നും നടി പറഞ്ഞു. താരത്തിന്റെ വിവാഹ വസ്ത്രം ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ മെഹന്തിയിൽ വധുവിന്റെയും വരന്റെയും ഡിസൈൻ വരച്ചിട്ടുണ്ട്. സേവ് ദി ഡേറ്റ് വീഡിയോയും
ചിത്രങ്ങളും പുറത്ത് വന്നതോടെയാണ് ഐശ്വര്യയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ വാർത്ത പുറത്ത് വന്നത്. നടി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചത്. നറുമുകയേ എന്ന തമിഴ് ഗാനത്തെ അടിസ്ഥാനമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. തമിഴ് ഗെറ്റപ്പിലാണ് ഇരുവരും വീഡിയോയിൽ എത്തിയത്. പ്രൈം ലെൻസ് വെഡ്ഡിംഗ് ആണ് സേവ് ദി ഡേറ്റ് വീഡിയോ നിർമ്മിച്ചത്. ഇതും വൈറലായിരുന്നു. Aiswarya Devi wedding