കുടുംബത്തോടൊപ്പം ലണ്ടനിൽ അവധിയാഘോഷിച്ച് അജിത്ത്. വൈറലായി താരത്തിന്റെ ചിത്രങ്ങൾ | Ajith vacation trip
Ajith vacation trip: തമിഴ് സിനിമ ഇൻഡസ്ട്രിയിലെ “തല” എന്ന വിശേഷണമുള്ള താരമാണല്ലോ അജിത് കുമാർ. സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് താൻ നായകനായി ഇറങ്ങിയ സിനിമകളിലൂടെ വലിയൊരു ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. അതിനാൽ തന്നെ അജിത് കുമാർ നായകനായി എത്തുന്ന ഏതൊരു സിനിമക്കും വമ്പൻ വരവേൽപ്പ് ആയിരിക്കും ആരാധകർ നൽകാറുള്ളത്. അഭിനയത്തോടൊപ്പം തന്റെ പാഷനായ റൈസിങ്ങും
കൂടെ കൊണ്ട് നടക്കുന്നുണ്ട് എന്നതിനാൽ തന്നെ താരം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഈയിടെ ബിഎംഡബ്ലിയു ബൈക്കിൽ യൂറോപ്പ് പര്യടനം നടത്തുന്ന അജിത്തിന്റെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്തിനെ പോലെതന്നെ അജിത്തിന്റെ കുടുംബവും ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ പ്രിയപ്പെട്ടവരാണ്. മക്കളായ അദ്വിക്കിന്റെയും അനൗഷ്കയുടെയും ഭാര്യയും നടിയുമായ ശാലിനിയുടെയും
വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തുടക്കമാണ്. ഇവരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ അജിത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഫാൻസ് ഗ്രൂപ്പുകൾക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഏറെ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. തന്റെ കുടുംബത്തോടൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കാൻ എത്തിയ താരം സൂപ്പർമാർക്കറ്റിൽ ഷോപ്പിങ്ങിനായി എത്തിയപ്പോൾ ആരാധകരിൽ ഒരാൾ പകർത്തിയ വീഡിയോയായിരുന്നു ഇത്.
അജിത്തിനൊപ്പം തന്നെ ഭാര്യ ശാലിനിയെയും മക്കളെയും ഈ ഒരു ദൃശ്യങ്ങളിൽ കാണാവുന്നതാണ്. എന്നാൽ ഒരു പിഞ്ചുകുഞ്ഞിനെ അജിത് സ്നേഹത്തോടെ എടുത്തു നിൽക്കുന്ന മറ്റൊരു ചിത്രവും ഇതോടൊപ്പം തന്നെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ആരാധകരിൽ ഒരാൾ നൽകിയ കുഞ്ഞിനെ സ്നേഹത്തോടെ എടുക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്യുകയായിരുന്നു താരം. ഒരു താര ജാഡയുമില്ലാതെ ഏവരോടും സ്നേഹത്തോടെ ഇടപഴകുന്ന താരത്തിന്റെ ഈയൊരു സ്വഭാവത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.