ആരാധകരെ മയക്കും ശബ്ദ മാധുര്യം; ആകാശം പോലെ എന്ന ഗാനം ആലപിച്ച് സോഷ്യൽ മീഡിയയുടെ മനം കീഴടക്കി അഹാന കൃഷ്ണ കുമാർ.|Akasham Pole Ahaana Krishna cover Song.

അഭിനയ രംഗത്തും സമൂഹമാധ്യമങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ആണ് അഹാന കൃഷ്ണകുമാർ. ഇതിനോടകം നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം മലയാളത്തിലെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. നായിക, ഗായിക, സംവിധായിക എന്നീ നിലകളിൽ ഒക്കെ തിളങ്ങുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വാർത്തകളും വിശേഷങ്ങളും

ഒക്കെ ആരാധകർ വളരെപ്പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങളൊക്കെയും അതുവഴി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അഹാനയെ പോലെ തന്നെ സഹോദരിമാരും സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. ടൊവിനോ തോമസ് നായകൻ ആയ ലൂക്ക എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയത്. ഈ ചിത്രത്തിന് ശേഷം അഭിനയരംഗത്ത് താരത്തിന് നിരവധി അവസരങ്ങൾ

ahaana krishna3 11zon

ലഭിക്കുകയായിരുന്നു. ഫോട്ടോഷൂട്ടുകളും അവധി ആഘോഷങ്ങളുടെ ചിത്രങ്ങളുമൊക്കെ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച് കഴിഞ്ഞു. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്നാണ് അഹാനയും അഭിനയ രംഗത്തേക്ക് കടന്നുവന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തനതായ കഴിവും നേട്ടവും അഭിനയരംഗത്ത് ഉറപ്പിക്കുവാൻ താരത്തിന് അവസരവും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഭീഷ്മപർവ്വം എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിലെ

ആകാശം പോലെ എന്ന ഗാനം പാടുന്ന അഹാനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ വളരെ മികച്ച പ്രതികരണം താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അംഗീകാരത്തോടൊപ്പം തന്നെ പലപ്പോഴും താരത്തിന് വിമർശനങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കാൻ തന്നെ പലപ്പോഴും താരം ശ്രമിക്കാറുണ്ട്.| Akasham Pole Ahaana Krishna cover Song.

Rate this post