Akshaya Tritiya 2023 Astrology Malayalam : വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൽ വരുന്ന അക്ഷയതൃതീയദിവസം സ്വർണ്ണം വാങ്ങാൻ വളരെയധികം ഉത്തമമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ എല്ലാ വർഷവും അക്ഷയതൃതീയ ദിനത്തിൽ ഒരു തരി പൊന്നെങ്കിലും വാങ്ങിച്ച് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. ഈ വർഷത്തെ അക്ഷയതൃതീയ വരുന്നത് ഏപ്രിൽ 22 ശനിയാഴ്ച ദിവസമാണ്. അന്നേ ദിവസത്തെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
അക്ഷയതൃതീയ ദിനത്തെ പറ്റി ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം അത് സ്വർണം വാങ്ങുന്നതിനുള്ള ഒരു ദിവസം എന്ന രീതിയിൽ മാത്രമല്ല മറിച്ച് എല്ലാ കാര്യങ്ങൾക്കും ഒരു ശുഭദിനം എന്ന രീതിയിൽ കണക്കാക്കപ്പെടുന്നു എന്നതാണ്.പുരാണങ്ങളിൽ പറയുന്നതനുസരിച്ച് അക്ഷയതൃതീയ ദിവസത്തിന് ഒന്നിൽ കൂടുതൽ പ്രത്യേകതകൾ ഉണ്ട്.അതനുസരിച്ച് മഹാലക്ഷ്മിക്ക് വിഷ്ണു ഭഗവാന്റെ നെഞ്ചിൽ കുടിയേറാൻ സാധിച്ച ദിവസം എന്ന രീതിയിലാണ് അക്ഷയതൃതീയയെ കണക്കാക്കുന്നത്.
മഹാലക്ഷ്മിയുടെ ദിനം ആയതുകൊണ്ടാണ് കൂടുതലായും ആ ദിവസത്തെ ധനം,സ്വർണ്ണം എന്നിവയുമായി ബന്ധിപ്പിച്ച് പറയുന്നത്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ലക്ഷ്മിദേവിയെ പ്രാർത്ഥിച്ച് ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയ്ക്കാനായി അക്ഷയതൃതീയ ദിനം തിരഞ്ഞെടുക്കുന്നു. കുബേരനെ ധനികനാക്കിയ ദിവസം എന്ന രീതിയിലും അക്ഷയതൃതീയ ദിനം വിശേഷാൽ പ്രദമാണ്. ഇതുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന മറ്റൊരു ഐതിഹ്യം പാഞ്ചാലിക്ക് ഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസം
എന്ന രീതിയിലാണ്.അതായത് പുരാണങ്ങളിൽ പറയുന്ന കഥകൾ അനുസരിച്ച് മഹത്തരമായ നിരവധി കാര്യങ്ങൾ നടന്ന ഒരു ദിവസമായി ഇതിൽ നിന്നും അക്ഷയതൃതീയ ദിനത്തെ നമുക്ക് അനുമാനിക്കാം. അക്ഷയതൃതീയ ദിനത്തിൽ മറ്റുള്ളവർക്ക് ദാനധർമ്മങ്ങൾ ചെയ്യുക എന്നത് വളരെയധികം പ്രാധാന്യമേറിയ ഒന്നാണ്.ഈയൊരു ദിവസത്തിൽ ദാനം ചെയ്യുന്നതിന് വളരെയധികം പ്രാധാന്യമുള്ളതു കൊണ്ടുതന്നെ ഭക്ഷണം, വസ്ത്രം എള്ള്,സ്വർണം, എന്നിവയെല്ലാം മറ്റുള്ളവർക്ക് ദാനമായി നൽകുന്നത് ജീവിതത്തിൽ ഒരുപാട് പുണ്യം നൽകും. മറ്റു പ്രത്യേകതകൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories