ഇനി അലംകൃത ഒരു എഴുത്തുകാരിയായി അറിയപ്പെടും. അത്‌ കാണാൻ അദ്ദേഹം മാത്രം ജീവിച്ചിരിപ്പില്ല. ഏറ്റവും വലിയ ധന്യമുഹൂർത്തിലൂടെ കടന്നുപോകുന്ന പൃഥ്വിയും കുടുംബവും. Alankritha Prithviraj’ s poetry collection published.

അലംകൃത എന്ന പേര് മലയാളികൾക്ക് ഏറെ സുപരിചിതമാകുന്നത് നടൻ പൃഥ്വിരാജിന്റെ താരകുടുംബത്തിലൂടെയാണ്. പൃഥ്വിയുടെ മകൾ അലംകൃത എന്ന അല്ലി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറൽ താരമാണ്. ‘ദ ബുക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പുസ്തകത്തിലൂടെ ബാലസാഹിത്യത്തില്‍ പേരെടുത്തിരിക്കുകയാണ് അല്ലി. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതക്ക് വയസ് ഏഴാണെങ്കിലും അല്ലിമോളുടെ രചനാപാടവം

ഏറെ മികവാർന്നതാണെന്ന് ആരാധകർ ഒന്നടങ്കം ഏറ്റുപറയുകയാണ്. ആകർഷകമായ കവിതകൾ ചേരുന്ന പുസ്തകമാണ് അല്ലിമോളുടേതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്താണ് സുപ്രിയ മുൻകൈയ്യെടുത്ത് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം അല്ലിമോൾ എഴുതിയ ചെറുകവിതകള്‍ എല്ലാം സൂക്ഷിച്ചുവെച്ചത് സുപ്രിയയുടെ അച്ഛൻ വിജയ്കുമാര്‍ മേനോന്‍ ആയിരുന്നു. അസുഖബാധിതനായി അദ്ദേഹം

prithvi

ആശുപത്രിയിലായപ്പോഴാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള തുടക്കമിട്ട് വെച്ചത്. എന്നാൽ കൊച്ചുമോളുടെ ആദ്യപുസ്തകം കാണാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ആമസോൺ വഴിയാണ് പുസ്തകം വിറ്റഴിക്കുന്നത്. ഒരു എഴുത്തുകാരി എന്ന നിലയിൽ കുഞ്ഞുപ്രായത്തിൽ തന്നെ പേരെടുത്ത അല്ലിമോൾക്ക് സോഷ്യൽ മീഡിയയിൽ വൻ ആശംസാപ്രവാഹമാണ്. ഇതിനുമുന്നേയും കൊച്ചു കൊച്ചു എഴുത്തുകളിലൂടെ ഏവരുടെയും മനം കവർന്ന അലംകൃത തന്റെ

പുതിയ പുസ്തകത്തിലൂടെ എഴുത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ചു. ‘ജനഗണമന’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒത്തിരി അഭിമുഖങ്ങളിൽ പൃഥ്വി പ്രത്യക്ഷപ്പെട്ടിരുന്നു. അഭിമുഖങ്ങളിലെല്ലാം തന്നെ അല്ലിമോളുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു രാജു. വളരെ വ്യത്യസ്തമായ രീതിയിലാണ് പൃഥ്വിയും സുപ്രിയും അല്ലിമോളെ വളർത്തുന്നത്. സമ്മർ വെക്കേഷൻ സമയം അച്ഛൻ വീട്ടിലുണ്ടാകണമെന്ന് അല്ലി വാശിപിടിക്കുമെന്നും മകളുടെ ആ ആഗ്രഹം ഇതേ വരെ സാധിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൃഥ്വി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. Alankritha Prithviraj’ s poetry collection published.

Rate this post