ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി അമല പോൾ.!! വൈറലായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ | Amala Paul latest photos

Amala Paul latest photos: മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ് അമല പോൾ. മലയാള സിനിമയിലൂടെ അഭിനയ രം​ഗത്ത് ചുവടുവെച്ച താരം തമിഴ് ചിത്രങ്ങളിലൂടെയാണ് വളർന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും താരം ചെയ്യ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടിയായും അമല മാറിക്കഴിഞ്ഞു. പ്രേക്ഷരുടെ ഇഷ്ടതാരമാണ്

അമല ഇന്ന്. തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരം സോഷ്യൽ മീഡിയായിലെ സജീവ സാന്നിധ്യം കൂടിയാണ്. ഇടയ്ക്കിടെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയായിൽ തരം​ഗം സൃഷടിക്കാറുണ്ട്. വ്യത്യസ്തമായ വസ്ത്രങ്ങളിലൂടെ എത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

amala paul

ചുവപ്പും പിങ്കും ചേർന്ന ഉടുപ്പിൽ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൺഡേ വെെബ് എന്ന അടിക്കുറിപ്പിനോപ്പം പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരേറ്റെടുക്കുകയും ചെയ്തു. ചിത്രത്തിന് താഴെ കമന്റുകളുമായി പേളി അടക്കം നിരവധി താരങ്ങളും ആരാധകരുമാണെത്തിയിരിക്കുന്നത്. വസ്ത്ര ധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള താരം കൂടിയാണ് അമല പോൾ.

ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും താരം ഇപ്പോൾ സജീവമായി മാറി. നിലവിൽ തമിഴിലും മലയാളത്തിലുമായിട്ടാണ് അമല അഭിനയിക്കുന്നത്. പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആട് ജീവിതത്തിലും അമല അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അമല മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ആട് ജീവിതത്തിനുണ്ട്.

amala paul photo