നടിയും സഹ സംവിധായികയുമായ അംബികാ റാവു അന്തരിച്ചു.!! കണ്ണീരോടെ സിനിമ ലോകം | Ambika Rao passed away

Ambika Rao passed away: നടിയും സഹ സംവിധായകയും ആയ അംബിക റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. വൃക്ക സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെ ഇവർക്ക് കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. തൃശ്ശൂർ സ്വദേശിനിയായ ഇവർ മലയാള സിനിമയിലെ ആദ്യ വനിതാ സഹസംവിധായകരിൽ

ഒരാൾ കൂടിയാണ്. “കൃഷ്ണ ഗോപാല കൃഷ്ണ” എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായികയായിട്ടാണ് അംബികാ റാവു തന്റെ കരിയറിന് തുടക്കമിടുന്നത്. തുടർന്ന്,നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും ഇവർ സജീവമായി മാറുകയായിരുന്നു. സോൾട്ട് ആൻഡ് പെപ്പർ, 5 സുന്ദരികൾ, രാജമാണിക്യം, പോത്തൻ വാവ, വൈറസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ

Ambika Rao

കൈകാര്യം ചെയ്തു കൊണ്ട് ഇവർ മലയാള സിനിമയിൽ സജീവമായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല ബിഫോർ ദി റെയിൻസ്, ഫ്ലയിങ് ലെസൻസ് തുടങ്ങിയ വിദേശ സിനിമകളുടെ അണിയറ പ്രവർത്തകരിൽ ഒരാളായും ഇവർ പ്രവർത്തിച്ചിരുന്നു. തുടർന്ന് ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ” കുമ്പളങ്ങി നൈറ്റ്സ് ” എന്ന ചിത്രത്തിലെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈയൊരു ചിത്രത്തിൽ സിമിയുടെയും

ബേബി മോളുടെയും അമ്മ വേഷമായിരുന്നു അംബികാ റാവു ചെയ്തിരുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി മലയാള സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കുമ്പളങ്ങിയിലെ ഈ ഒരു അമ്മ വേഷത്തിലൂടെ ഏറെ പ്രേക്ഷക സ്വീകാര്യത നേടാനും ഇവർക്ക് സാധിച്ചിരുന്നു. അംബിക റാവുവിന്റെ ഈയൊരു അകാല വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് സിനിമാപ്രേമികൾ ഉൾപ്പെടെ മലയാള സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അനുശോചനങ്ങളുമായി എത്തുന്നത്. തൃശ്ശൂരിലെ സ്വവസതിയിൽ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരിക്കും സംസ്കാര നടപടികൾ നടക്കുക.

Ambika Rao 2