അമ്മയറിയാതെ താരത്തിന്റെ പുതിയ വിശേഷം ? തന്റെ അഭിനയത്തിന് അമ്പാടിക്ക് ഇത് അഭിമാനത്തിന്റെ നിമിഷം.!! | Ammayariyathe Ambadi shared Happy News Malayalam

Ammayariyathe Ambadi shared happy News Malayalam : പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു ഏഷ്യാനെറ്റ് പരമ്പരയാണ് അമ്മ അറിയാതെ. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായ അഭിനയമാണ് പ്രേക്ഷകർക്കു മുൻപിൽ കാഴ്ച വയ്ക്കുന്നത് . വളരെ വ്യത്യസ്തമായ ഒരു കഥയായി തുടങ്ങിയ ഒരു പരമ്പരയാണ് ഇത്. ഈ പരമ്പരയിലെ നായികാ നായകന്മാരായി വേഷമിടുന്നത് ശ്രീതു കൃഷ്ണയും , നിഖിൽ നായരും ആണ്. അലീന പീറ്റർ, അമ്പാടി അർജുനൻ എന്നിവരാണ് ഈ കഥാപാത്രങ്ങൾ.

അലീന പീറ്റർ എന്ന കഥാപാത്രം ഒരു കോളേജ് അധ്യാപികയും അമ്പാടി ഒരു പോലീസ് ഓഫീസർ ആണ്. അലീനയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടു നീങ്ങുന്നത്. സോഷ്യൽ മീഡിയയിലും അലീന ടീച്ചർക്കും അമ്പാടി അർജുനനും നിരവധി ആരാധകരുണ്ട്. ഇരുവരും താങ്കളുടെ വിശേഷങ്ങൾ ആരാധകരുടെ സോഷ്യൽ മീഡിയ വഴി അനുദിനം പങ്കുവയ്ക്കാറുണ്ട്. ഇവരുടെ പുത്തൻ വിശേഷങ്ങൾക്കായി ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കാനുള്ളത്. അതുകൊണ്ടുതന്നെ ഇവർ എന്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

കഴിഞ്ഞദിവസം ഇരുവരും പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അഭിനേതാവ് മാത്രമല്ല നല്ലൊരു മോഡൽ കൂടിയാണ് നിഖിൽ. തന്റെ അഭിനയം സിനിമ മേഖലയിലേക്ക് വളർത്തണമെന്നാണ് താരത്തിന്റെ ആഗ്രഹം. അവിടെ ജീവിതത്തിന് വേണ്ടി തന്റെ ജോലി ഉപേക്ഷിച്ച ഒരു വ്യക്തി കൂടിയാണ് നിഖിൽ. മലയാള പരമ്പരകളിൽ മാത്രമല്ല തെലുങ്ക് പരമ്പരകളിലും നിരവധി പരസ്യ ചിത്രങ്ങളിലും താരം വേഷമിടാറുണ്ട്. അലീന ടീച്ചർക്കും അമ്പാടി അർജുനനും ഇതിനോടകം തന്നെ 150 അധികം ഫാൻ ഗ്രൂപ്പുകളാണ് നിലവിലുള്ളത്. അഭിനയ ജീവിതത്തിൽ നിഖിൽ നായരെ തേടി നിരവധി അവാർഡുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം നേടിയ പുത്തൻ അവാർഡിന്റെ വിശേഷങ്ങൾ ആണ്. ഇത്തവണ ഏഷ്യാനെറ്റ് യൂത്ത് ഐക്കൺ ഓഫ് ദ ഇയർ അവാർഡ് നേടിയത് നിഖിൽ നായരായിരുന്നു. അവാർഡ് നേടിയതിൽ തന്റെ സന്തോഷം ആരാധകരെയും താരം അറിയിച്ചതാണ്. കൂടാതെ മറ്റൊരു അവാർഡ് കൂടി താരം കരസ്ഥമാക്കി.സുവർണ കർണാടക കേരള സമാജം ദസറ ഹള്ളി ഷോ നൽകിയ അവാർഡ് ആണിത്. അവാർഡ് കരസ്ഥമാക്കുന്നതിന്റെ ഫോട്ടോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു”It was an honour to be the guest for SUVARNA KARNATAKA KERALA SAMAJAM DASARAHALLI shew, it was really a great warm welcome I received from you all and all the leve shown towards me”.