ഡാൻസിന് അമ്പാടിക്ക് നൂറിൽ നൂറ്റിയൊന്ന് മാർക്ക്.! ജീവിതത്തിൽ ഈ താര ജോഡികൾ ഒന്നായെങ്കില്ലെന്ന് ആവർത്തിച്ച് ആരാധകർ | Ammayariyathe serial acors dance reel

Ammayariyathe serial acors dance reel: എന്റെ പൊന്നോ…നമ്മുടെ അമ്പാടി ഇങ്ങനെയൊക്കെ ഡാൻസ് കളിക്കുമോ..അല്ലെങ്കിലും അമ്പാടിയെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നത് നമ്മുടെ അലീന ടീച്ചറാണല്ലോ…ദേ, ഇപ്പോൾ അലീന ടീച്ചർ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു ഡാൻസ് റീൽ വീഡിയോ കണ്ടോ ? സത്യം പറഞ്ഞാൽ ഇപ്പോൾ ടീച്ചറേക്കാൾ നന്നായി ഡാൻസ് ചെയ്യുന്നത് നമ്മുടെ മാഷ് തന്നെയാണ് കേട്ടോ. എന്താ ഒരു എനർജി…ഇതൊക്കെ മനസിൽ നിന്ന് വരുന്ന ഒരു

പ്രത്യേകതരം വൈബ് തന്നെ….അമ്മയറിയാതെ പരമ്പരയിൽ അലീന ടീച്ചർ എന്ന നായികാകഥാപാത്രമായി തിളങ്ങുന്ന ശ്രീതു കൃഷ്ണൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഡാൻസ് റീലാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. അമ്പാടി എന്ന നായകവേഷത്തിൽ സീരിയലിലെത്തുന്ന നിഖിലാണ് ശ്രീതുവിനൊപ്പം ഈ തകർപ്പൻ ഡാൻസ് വീഡിയോയിലുള്ളത്. ഇരുവരും തകർത്ത് ഡാൻസ് ചെയ്തിരിക്കുകയാണ്. പ്രകൃതിയുടെ പശ്ചാത്തലത്തിൽ

ഒരു പൊതുറോഡിലാണ് ഇവരുടെ ഈ മിന്നും പ്രകടനം ഷൂട്ട് ചെയ്തിരിക്കുന്നത്. സ്റ്റാർട്ട് മ്യൂസിക് ഷോയിലും അടുത്ത ആഴ്ച ഇവർ ഒരുമിച്ചെത്തുന്നുണ്ട്. ഷോയിൽ ഇവരുടെ ഒരു റൊമാന്റിക്ക് ഡാൻസും ആരാധകരെ കാത്തിരിക്കുന്നുണ്ട്. വളരെ നാളുകൾക്ക് മുൻപ് തന്നെ ആരാധകർ ചോദിച്ചുതുടങ്ങിയ ഒന്നാണ് നിഖിലും ശ്രീതുവും തമ്മിൽ പ്രണയത്തിലാണോ എന്ന്. എന്നാൽ ആ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം തരാതെ ഇരുവരും മുങ്ങിനടക്കുകയാണ്. ഇടയ്ക്കിടക്ക് ഇത്തരത്തിലുള്ള

റീലുകൾ മാത്രമാണ് ഇവരുടെതായി പ്രേക്ഷകർക്ക് ലഭിക്കുന്നത്. സീരിയലിൽ ഇവർ തമ്മിലുള്ള കെമിസ്ട്രി കണ്ട് ഇഷ്ടപ്പെടുന്ന ആരാധകരാണ് യാഥാർത്ഥജീവിതത്തിലും ഇവർ ഒന്നിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്. റേറ്റിങ്ങിൽ മികച്ച മുന്നേറ്റമാണ് ഇവർ അഭിനയിക്കുന്ന അമ്മയറിയാതെ എന്ന പരമ്പര നേടുന്നത്. ഐ പി എസ് ട്രെയിനിങ്ങിലാണ് നിഖിൽ അവതരിപ്പിക്കുന്ന അമ്പാടി എന്ന കഥാപാത്രം. ശ്രീതു അവതരിപ്പിക്കുന്ന അലീന ടീച്ചറാണ് അമ്പാടിയെ എല്ലാ പ്രോത്സാഹനവും നൽകി മുന്നോട്ടുനയിക്കുന്നത്.