ആഗ്രഹിച്ചതുപോലെ മരുമകൻ എത്തിയിരിക്കുന്നു ;സന്തോഷം പങ്കുവെച്ച് കുടുംബ വിളക്ക് സീരിയൽ താരം അമൃത നായർ. | Amrita Nair talks about Athira’s baby boy
കുടുംബ വിളക്ക് എന്ന പ്രേക്ഷക പരമ്പരയിലൂടെ ജനങ്ങൾക്ക് സുപരിചിതമായ താരങ്ങളാണ് ആതിര മാധവും, അമൃത നായരും. സീരിയലിലെ പ്രധാനകഥാപാത്രമായ സുമിത്രയുടെ മകനായ അനിരുദ്ധിന്റെ ഭാര്യ അനന്യ ആയിട്ടാണ് ആതിര വേഷമിട്ടത്. തന്റെ എൻജിനീയറിങ് ജോലി വിട്ടാണ് ആതിര അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. അനിരുദ്ധിന്റെ സഹോദരി ശീതൾ ആയാണ് അമൃത നായർ എത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു
തന്റെ സുഹൃത്തിന് ഒരു ആൺകുഞ്ഞ് ആയിരിക്കണമെന്ന് അമൃത വളരെയധികം ആഗ്രഹിച്ചിരുന്നു. കുടുംബ വിളക്ക് എന്ന പരമ്പരയുടെ ഷൂട്ടിങ്ങിനിടയിലാണ് ആതിര ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ മൂലം ഷൂട്ടിംഗ് തുടർന്നു കൊണ്ടു പോകാൻ ആതിരക്ക് സാധിച്ചില്ല. ഇപ്പോൾ ഇതാ ആഗ്രഹിച്ചത് പോലെ തന്നെ ആതിരയുടെ പ്രസവം നടന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അമൃത. അമൃത തന്റെ ഇൻസ്റ്റാഗ്രാം

സ്റ്റോറിയിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്, ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളൂ, എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. ആണ്‍കുഞ്ഞാണ്. ആതിരയെ ആദ്യമായി കാണാൻ പോയപ്പോഴും പിന്നീട് കണ്ടപ്പോഴും എല്ലാം ആൺകുഞ്ഞ് തന്നെയാണെന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാന്‍ തമാശ പറയാറുണ്ടായിരുന്നു. അപ്പോഴെല്ലാം എന്റെ അടുത്ത് പലരും പറഞ്ഞു അങ്ങനെ പറയരുത് ദൈവം തരുന്ന
കുഞ്ഞല്ലേ ആൺകുഞ്ഞ് ആയാലും പെൺകുഞ്ഞ് ആയാലും സന്തോഷത്തോടെ സ്വീകരിക്കണം എന്ന്. എന്തായാലും എനിക്ക് എത്രയും വേഗം മരുമകനെ കാണാന്‍ പോവണം. ഞങ്ങളിപ്പോള്‍ ഗുരുവായൂരിലാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാന്‍. എന്തായാലും ഒത്തിരി സന്തോഷമായെന്നുമായിരുന്നു അമൃത തന്റെ വീഡിയോയിലൂടെ പങ്കുവെച്ചത്. അമൃത ആഗ്രഹിച്ചത് പോലെ തന്നെ അമൃതയ്ക്ക് ഒരു മരുമകനെ കിട്ടിയല്ലോ എന്ന് പ്രേക്ഷകരുടെ കമന്റുകൾ അമൃതയുടെ ഇൻബോക്സിൽ നിറയുകയാണ്. Amrita Nair talks about Athira’s baby boy.