മകൾക്കൊപ്പം അമൃത സുരേഷും ഗോപി സുന്ദറും ഗുരുവായൂർ ക്ഷേത്രത്തിൽ | Amritha Suressh and Gopi Sundar at Guruvayoor temple

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംസാര വിഷയമാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായോ ഇല്ലയോ എന്ന വാർത്ത. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രം “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്… അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്… കാലവും കാറ്റും പുതിയ വഴികളിലേക്ക്” എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്

മുതലാണ് അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലാണോ എന്ന സംസാരം സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്. ശേഷം, കഴിഞ്ഞ ദിവസം ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അമൃത സുരേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. “ഒരായിരം പിറന്നാൾ ആശംസകൾ. എന്റെ ഗോപി സുന്ദറിന്, ” എന്ന അടിക്കുറിപ്പോടെ ഇരുവരും ചേർന്നിരിക്കുന്ന ഒരു ചിത്രമാണ് അമൃത പങ്കുവെച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങൾക്ക്

കൂടുതൽ വ്യക്തത വന്നു. ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമൃതയുടെ മകൾ അവന്തികക്കൊപ്പമാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഗോപി സുന്ദറും അമൃതയും അവന്തികയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം അമൃത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

“ഓം നമോ നാരായണായ’ എന്ന അടിക്കുറിപ്പോടെ അമൃത പങ്കുവെച്ച ചിത്രത്തിന്റെ കമന്റ് ബോക്സിൽ നടി മുക്ത ഉൾപ്പടെ ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. അമൃതയും ഗോപി സുന്ദറും രഹസ്യമായി വിവാഹിതരായി എന്നാണ് ഇപ്പോൾ ആളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. എന്നിരുന്നാലും ഇരുവരും വിവാഹിതരായതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭ്യമായിട്ടില്ല | Amritha Suressh and Gopi Sundar at Guruvayoor temple.