വെള്ളത്തിനടിയിൽ നീന്തിത്തുടിച്ച് അമൃത നായർ. വെള്ളത്തിൽ നിന്ന് കയറാൻ വടിയെടുത്ത് അമ്മ. മഴ, കനാൽ, വെള്ളം…എന്താ ഒരു അന്തസ്സ്.!! വീഡിയോ|Amrutha Nair video

Amrutha Nair video : അഹങ്കാരം ഒട്ടുമില്ലാത്ത തനി നാട്ടിൻപുറത്തുകാരി. നടി അമൃതയെക്കുറിച്ചാണ് ഈ വിശേഷണം. കുടുംബവിളക്ക് പരമ്പരയിൽ ശീതൾ എന്ന കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരുന്ന അമൃതയെ നമ്മൾ പ്രേക്ഷകർക്ക് ഏറെ പരിചയമുണ്ട്. സീരിയലിൽ നിന്നും സ്വകാര്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച്‌ പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവാണ് അമൃത. താരത്തിന് സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട്. മറ്റ് അഭിനേതാക്കളുടെ

യൂ ടൂബ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി താരം പങ്കുവെക്കുന്ന വീഡിയോകളിലെ നൊസ്റാൾജിയ പകരുന്ന കാഴ്ചകളാണ് പ്രേക്ഷകരെ ഏറെ ആകർഷിക്കാറുള്ളത്. പ്രത്യേകിച്ച് നമ്മുടെ നാടിന്റെ തനതായ സൗന്ദര്യവും ഇന്നത്തെക്കാലത്ത് നമ്മിൽ അന്യം നിന്ന് നിന്ന് പോയിക്കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ നമ്മൾ സ്വയം പിൻവാങ്ങുന്നതോ ആയ ചില കാര്യങ്ങളെ തന്റെ വീഡിയോയിലൂടെ പുനർജീവിപ്പിക്കാറുമുണ്ട് അമൃത. അമ്മയോടൊപ്പമാണ്

amrutha nair

അമൃത തന്റെ കൂടുതൽ വീഡിയോകളും പങ്കുവെക്കാറുള്ളത്. താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയും അത്തരത്തിൽ ഏറെ പ്രത്യേകതകകൾ ഉള്ള ഒന്ന് തന്നെയാണ്. ഊഞ്ഞാലാടുന്നതൊക്കെ ഇന്ന് എത്ര വീടുകളിൽ നടക്കാറുണ്ട് എന്നത് നമ്മിൽ സംശയം ജനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇവിടെ അമൃതയും അമ്മയും മത്സരിച്ച്‌ ഊഞ്ഞാലാടുകയാണ്. മാത്രമല്ല പുഴയിൽ ഒരു നീരാട്ടുമുണ്ട്. ഇന്നത്തെക്കാലത്ത് സ്ത്രീകൾക്ക് പലപ്പോഴും ഇതിനൊക്കെ

ഒരു മടിയും സങ്കോചവും ഉണ്ടാകാറുമുണ്ട്. പുഴയിലെ നീരാട്ട് പോലെ ഇവർ ആസ്വദിക്കുന്ന മറ്റൊന്നാണ് കനാലിൽ പോയി കുളിക്കുന്നത്. ഇതൊക്കെ ഒരു രസമാണെന്നാണ് അമൃത പറയുന്നത്. ഇതിനിടയിൽ മഴ കൂടി വിരുന്നുവന്നാൽ പിന്നെയൊന്നും പറയേണ്ട. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് അമൃതക്കുള്ളത്. കുടുംബവിളക്കിൽ നിന്ന് പിന്മാറിയപ്പോൾ തന്നെ താരം തിരിച്ചുവരണമെന്ന അഭ്യർത്ഥനയുമായി ഒട്ടേറെ ആരാധകർ രംഗത്തെത്തിയിരുന്നു.