ക്യൂട്ട് എക്സ്പ്രഷനും കലിപ്പ് എക്സ്പ്രഷനും… ഈ 5 വയസ്സുകാരി വീണ്ടും ഞെട്ടിച്ചു 👌👌 മലയാളം പാട്ടിൽ പൊളിച്ചടുക്കി എയ്ഞ്ചൽ മോൾ 😍😍

കുട്ടികളുടെ വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കുട്ടികളുടെ വീഡിയോകൾ കാണാൻ എല്ലാവര്ക്കും ഇഷ്ടമായിരിക്കും അല്ലെ. വളരെ ക്യൂട്ട് ആയിരിക്കും അവരുടെ അഭിനയവും ഡാൻസും കളികളുമെല്ലാം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ ആണ്.

പുരികവും ചുണ്ടും മാത്രം ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന ഒരു പ്രകടനമാണ് ഈ കൊച്ചു മിടുക്കി കാഴ്ച വെക്കുന്നത്. അടുത്ത ദിവസങ്ങളായി മലയാളികളുടെ വാട്സ്ആപ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ കുട്ടിയാണ്. ടിക് ടോക് വീഡിയോകളിൽ ലക്ഷക്കണക്കിന് ഫോളോവെർസ് ആണ് ഈ മോൾക്ക് ഉണ്ടായിരുന്നത്.

ക്യൂട്ട് എക്സ്പ്രഷനും കലിപ്പ് എക്സ്പ്രഷനും തനിക്ക് അനായാസം വഴങ്ങും എന്ന് ചുരുങ്ങിയ സമയംകൊണ്ട് ഈ അഞ്ചു വയസുകാരി തെളിയിച്ചു.“കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ ” എന്ന കിടിലൻ മലയാള ഗാനത്തിന് അതിശയിപ്പിക്കുന്ന ഭാവാഭിനയമായി എത്തിയ വീഡിയോക്ക് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിനു ശേഷം ഇപ്പോഴിതാ നിരവധി മലയാളം പാട്ടുകളുമായും കുട്ടി എത്തിയിരിക്കുന്നു.


എയ്ഞ്ചൽ റിഥി എന്ന ഈ കൊച്ചു മിടുക്കി ഉത്തരേന്ത്യ സ്വദേശിയാണ്. ഈ കുഞ്ഞു മിടുക്കിയുടെ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്തായാലും നിരവധിപേരാണ് മിന്നും താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.vedio credit: Real vibes