ക്യൂട്ടെസ്റ് ഡബ്ബിങ് സെഷൻ.!! ഡബ്ബിങ്ങിനിടയില്‍ മകളെ പാലൂട്ടി ഉറക്കി അഞ്ജലി |Anjali Nair Dubbing Time with baby

Anjali Nair Dubbing Time with baby: മലയാള സിനിമയിൽ തനി നാടൻ സൗന്ദര്യം കൊണ്ടും വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് അഞ്ജലി നായർ. 1994 ഇൽ “മാനത്തെ വെള്ളിത്തേര്” എന്ന സിനിമയിൽ ബാലതാരമായാണ് അഞ്ജലിയുടെ അരങ്ങേറ്റം. പിന്നീട് മംഗല്യ സൂത്രം, ലാളനം, നമ്മൾ തമ്മിൽ, നെല്ല്, സീനിയർസ്, ഫോറൻസിക്, ദൃശ്യം 2 , ബെൻ തുടങ്ങി 150 ലധികം സിനിമകൾ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സിനിമയിൽ എത്തുന്നതിനു മുൻപ് അഞ്ജലി പരസ്യങ്ങളിൽ ആണ് തന്റെ

കഴിവ് തെളിയിച്ചിരുന്നത്. ഏകദേശം 100 ഇത്പരം പരസ്യചിത്രങ്ങളിൽ അഞ്ജലി നായർ അഭിനയിച്ചിട്ടുണ്ട്. 2015 ഇൽ പുറത്തിറങ്ങിയ “ബെൻ” എന്ന ചിത്രത്തിന് വേണ്ടി മികച്ച സ്വഭാവ നടിക്കുള്ള കേരളം സംസ്ഥാന പുരസ്‌കാരത്തിന് അഞ്ജലി അർഹയായിട്ടുണ്ട്. ഇതിനു പുറമെ വിവിധ ടെലിവിഷൻ പരിപാടികളിൽ താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മ്യൂസിക്കൽ ആൽബങ്ങളിലും, സീരിയലുകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നടീനടന്മാരുടെ കൂടെ സ്ക്രീൻ പങ്കിടാൻ അഞ്ജലിക്ക്

സാധിച്ചിട്ടുണ്ട്.മോഡലിംഗ് രംഗത്തിലൂടെ ആണ് താരം ലൈം ലൈറ്റിൽ എത്തുന്നത്. അജിത് രാജുവാണ് താരത്തിന്റെ ഭർത്താവ്. രണ്ടു മക്കളാണ് താരത്തിനുള്ളത് . ആവണി എന്ന മൂത്ത മകൾ അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ താരത്തിന്റെ മകളായി വേഷം ചെയ്തു. ആവണിയും അമ്മയെ പ്പോലെ അഭിനയ രംഗത്ത് സജീവമാണ്. നിരവധി ഷോർട് ഫിലിമുകളിൽ അഞ്ജലിയും ആവണിയും അഭിനയിച്ചിട്ടുണ്ട്. മകളെയും ഒരു അഭിനയത്രി ആക്കാനാണ് താരം ആഗ്രഹിക്കുന്നത്ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച

ചിത്രങ്ങളാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുമുള്ള രസകരമായ ചിത്രങ്ങളാണ് അഞ്ജലി പങ്കുവെച്ചിരിക്കുന്നത്. ഒരു ഡബ്ബിങ് അപാരത എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട് ചിത്രത്തിന്. താരത്തിന്റെ ഇളയമകളെ കയ്യിലെടുത്തുകൊണ്ടുള്ള ഒരു ചിത്രവും, മകളെ ചേർത്ത് പിടിച്ചുകൊണ്ടുള്ള സെൽഫിയും പങ്കുവെച്ചിട്ടുണ്ട്.ചിത്രങ്ങൾ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകരും മറ്റു നടീനടന്മാരും കമന്റ് ചെയ്‌തിരിക്കുന്നത്‌.

View this post on Instagram

A post shared by Anjali Nair (@anjaliamm)