മാലയിടാതെ വന്ന ഗോപികക്ക് കിടിലൻ സ്വർണ്ണമാല..!! ഡയമണ്ടിന്റെ വേണോ എന്ന് സജിൻ | Shivanjali video

തൃശൂരിൽ ജൂവലറി ഉൽഘാടനത്തിന് വന്നതാണ് സജിനും ഗോപികയും. കാണികളുടെ ഭാഗത്ത് നിന്നും വൻ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. സെൽഫിയെടുക്കലും വിശേഷം ചോദിക്കലുമൊക്കെയായി തിരക്കോട് തിരക്ക്. ഉൽഘാടനം കഴിഞ്ഞ് കടയുടെ അകത്ത് കയറിയ ശേഷം ഫോട്ടോ എടുക്കുന്നതിനായി അഞ്ജലിക്ക് ജൂവലറി ഉടമകൾ നല്ലൊന്നാന്തരം ഒരു തിളങ്ങുന്ന മാല ട്രൈ ചെയ്യുകയാണ്. യഥാർത്ഥത്തിൽ ഗോപിക മാല ഇടാതെയാണ് പരിപാടിക്ക് വന്നത്.

സംഭവം ഗോപിക മാലയിടാൻ മറന്നത് തന്നെയാണ്. ഡയമണ്ടിന്റെ വേണോ എന്ന് ഒരു ചെറുചിരിയോടെ സജിൻ ചോദിക്കുന്നുണ്ട്. വേണ്ട എന്ന് ഗോപികയുടെ മറുപടി. സജിന്റെ ചോദ്യം കേട്ടതോടെ കടക്കാർ ആവേശത്തിലായി. ഡയമൻഡ് തന്നെ എടുക്കാം എന്നായി അവരുടെ ചോദ്യം. ഉൽഘാടനം ജൂവലറിയിൽ ആയതുകൊണ്ട് മാല തരുമെന്ന് അറിമായിരുന്നു അതുകൊണ്ട് മനപൂർവം മലയിടാതെ വന്നതാണ് എന്നാണ് ഗോപിക പറയുന്നത്. രണ്ടാമതാണ് സജിനും

ഗോപികയും ഒരുമിച്ച് ഒരു പൊതുവേദിയിൽ എത്തുന്നത്. ആദ്യം ഇവർ ഒരുമിച്ച് എത്തിയ പൊതുവേദിയും ആയിരക്കണക്കിന് ജനങ്ങളാൽ നിറഞ്ഞിരുന്നു. സാജിനെയും ഗോപികയെയും ഒരുമിച്ച് കാണുന്നത് ആരാധകർക്ക് അത്രയേറെ ആവേശമാണ്. സിനിമാ താരങ്ങൾക്ക് കിട്ടാത്ത അത്രയേറെ ജനപിന്തുണ ലഭിച്ച മിനിസ്ക്രീൻ താരങ്ങൾ ആണ് ശിവാജ്ഞലിമാർ.

ഏറെ ആരാധകരുള്ള താരജോഡിയാണ് സജിനും ഗോപികയും. സാന്ത്വനം പരമ്പരയിലെ ശിവനും അഞ്ജലിയുമായി ഇവർ തകർത്തഭിനയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരാണ് ഇവർക്കുള്ളത്. നടി ഷഫ്നയാണ് സജിന്റെ ഭാര്യ. ഷഫ്നയും ഗോപികയും തമ്മിലും വലിയ സൗഹൃദമാണുള്ളത്. ഇവർ ഒരുമിച്ച് സോഷ്യൽ മീഡിയയിൽ ലൈവും വരാറുണ്ട്. Shivanjali video.