നിന്നെ എന്റേതായി കിട്ടിയതിൽ ഞാൻ ഏറെ ഭാഗ്യവതിയാണ്..!! സന്തോഷവാർത്തയുമായി ഗോപിക അനിൽ|Dr. Gopika Anil
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ഗോപിക അനിൽ. സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ അഞ്ജലിയെന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു താരം. മലയാളത്തിൽ ഇന്നേവരെ ഒരു ടെലിവിഷൻ താരവും സ്വന്തമാക്കാത്ത ഫാൻ ബേസാണ് ഗോപിക നേടിയെടുത്തത്. താരത്തിൻറെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. സാന്ത്വനം
പരമ്പരയിലൂടെയാണ് ഗോപികക്ക് ഇത്രയും ആരാധകരെ ലഭിച്ചത്. സാന്ത്വനത്തിലൂടെ ഇത്രയും വലിയൊരു ഫാൻ ബേസ് ലഭിച്ച മറ്റൊരു താരം ഇല്ല എന്ന് തന്നെ പറയാം. അഞ്ജലിയെന്ന കഥാപാത്രത്തിലേക്ക് മറ്റൊരു നടിയെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ആരാധകർ ഇങ്ങനെ ഒരു സ്വീകരണം നൽകില്ലായിരുന്നു എന്നതാണ് സത്യം. ഗോപികയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിന്റെ സഹോദരി
കീർത്തന അനിലും. ബാലതാരം ആയിരിക്കെ കീർത്തന അഭിനയിച്ച ചില സിനിമാ രംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഷെയർ ചെയ്യാറുണ്ട്. ഗോപികയും കീർത്തനയും ഒന്നിച്ചെത്തിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇൻസ്റ്റഗ്രാം പേജിലും ആക്ടീവായ ഗോപിക കീർത്തനയുടെ ഉൾപ്പെടെയുള്ള കുടുംബവിശേഷങ്ങൾ
സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സഹോദരി കീർത്തനയുടെ പിറന്നാൾ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഗോപിക. നിരവധി പേരാണ് കീർത്തനക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഗോപിക സഹോദരിക്കായി ഒരു കുറിപ്പും ചേർത്തിട്ടുണ്ട്.