പ്രണവിനെ ആർക്കാണ് ഇഷ്ടമല്ലാത്തത് അവൻ മുത്തല്ലേ.!! ഹൃദയം തുറന്ന് അന്നു ആൻറണി എന്ന മലയാളികളുടെ സ്വന്തം മായ.!!

കോവിഡ് കാലത്തിനു ശേഷമുള്ള തീയേറ്ററുകളുടെ രണ്ടാംവരവിൽ മലയാള സിനിമ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ വിനീത് ശ്രീനിവാസൻ ചിത്രമാണ് ഹൃദയം. വളരെ രസകരമായും ഏറെ ലളിതമായും കഥ പറഞ്ഞുപോകുന്ന ഹൃദയം മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്നെയാണ് തറച്ചത്. പ്രണവ് മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ അതിൻറെ പൂർണ്ണതയിൽ ഉപയോഗിക്കാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു. പ്രണവിന് ഒപ്പം സ്ക്രീനിൽ തെളിഞ്ഞ എല്ലാ കഥാപാത്രങ്ങളും വളരെ ചെറിയ സമയം കൊണ്ടാണ്

മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയത്. സിനിമ പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഹൃദയം സിനിമയുടെ ഹാങ്ങോവറിൽ തന്നെയാണ് മലയാളികൾ. പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അന്നു ആൻറണി, അരുൺ കുര്യൻ, അജു, വിജയരാഘവൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ അതിമനോഹരമാക്കുന്നതിൽ ഓരോ അഭിനേതാവും വിജയിച്ചിട്ടുണ്ട്. ചിത്രത്തിൽ പ്രണവിന് നായികമാരായി എത്തിയ 3 കഥാപാത്രങ്ങളും

ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദർശന, കല്യാണി, അന്നു എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇതിൽ അന്നു ആൻറണി അവതരിപ്പിച്ച മായ എന്ന കഥാപാത്രമാണ് ഇപ്പോൾ നിരൂപണ കോളങ്ങളിൽ നിറയുന്നത്. മായയെ മലയാളികൾ ഹൃദയത്തിൽ സ്വീകരിച്ചുകഴിഞ്ഞു. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അന്നു മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ചിത്രത്തിൽ താരത്തിനെ കഥാപാത്രമായ സൂചി മോൾ എന്നറിയപ്പെടുന്ന ദേവിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഹൃദയത്തിലെ മായയും താരത്തിൻറെ

കരിയറിലെ മറ്റൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. MOVIE STORY ന് നൽകിയ അഭിമുഖത്തിൽ അന്നു പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രണവിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് അനു പറഞ്ഞ മറുപടി ഇങ്ങനെ പ്രണവിന് ആർക്കാണ് ഇഷ്ടമല്ലാത്തത്, എല്ലാവരും അപ്പു എന്നാണ് വിളിക്കാറുള്ളത് എങ്കിലും ഞാൻ പ്രണവ് എന്ന് തന്നെയാണ് വിളിക്കുന്നത്. അധികം സംസാരിക്കില്ല എങ്കിലും വളരെ സിമ്പിൾ ആയ ആർക്കും ഇഷ്ടം തോന്നി പോകുന്ന ഒരു മനുഷ്യനാണ് പ്രണവ്. ചിത്രത്തിലെ മറ്റ് അഭിനയമുഹൂർത്തങ്ങൾ കുറിച്ചും താര പങ്കുവെക്കുന്നുണ്ട്.

Rate this post