അനുശ്രീക്ക് കുഞ്ഞ് പിറന്നു. ആൺകുഞ്ഞായിരിക്കും എന്ന് ഞങ്ങൾക്കുറപ്പായിരുന്നു | anooshree blessed with baby boy

Anooshree blessed with baby boy: കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് അനുശ്രീ. ബാലതാരമായി അഭിനയിച്ചുതുടങ്ങിയ അനുശ്രീ ഇന്നും ടെലിവിഷനിൽ ഏറെ സജീവമാണ്. ശ്രീമഹാഭാഗവതം, പാദസരം, അമല, അരയന്നങ്ങളുടെ വീട് തുടങ്ങി ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലാണ് താരം തിളങ്ങിയിട്ടുള്ളത്. ‘അരയന്നങ്ങളുടെ വീട്’ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണുവുമായി താരം

പ്രണയത്തിലാകുന്നത്‌. വിവാഹത്തിനുശേഷം ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ഒത്തുപോകാനായിരുന്നു തടസം. പ്രകൃതി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ഒരു ആൺകുട്ടിയുടെ വേഷം ചെയ്ത അനുശ്രീയെ ആ കഥാപാത്രമായി തിരിച്ചറിയുന്നവർ വളരെ വിരളമായിരിക്കും. കഴിഞ്ഞയിടെ തന്റെ യൂ ടൂബ് ചാനലിലൂടെ ഗർഭകാല സ്കാനിങ്ങിന് ഭർത്താവ് വിഷ്ണുവിനെയും കൊണ്ട് പോയതിന്റ ദൃശ്യങ്ങൾ

ANOOSHREE

താരം ആരാധകരെ കാണിച്ചിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ അനുശ്രീക്കും വിഷ്ണുവിനും ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഈ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ആരാധകർ ഏറെ നാളായി കാത്തിരുന്നതാണ് അനുശ്രീക്ക് കുഞ്ഞു പിറക്കുന്നതിനായി. ഇപ്പോഴിതാ താരത്തിന്റെ സന്തോഷത്തിൽ പങ്കാളിയാവുകയാണ് ടെലിവിഷൻ പ്രേക്ഷകർ. ഞങ്ങൾക്കറിയാമായിരുന്നു ആൺകുഞ്ഞ് തന്നെയായിരിക്കും പിറക്കുക എന്നത് എന്നും

പ്രേക്ഷകർ പറയുന്നുണ്ട്. എന്താണെങ്കിലും പ്രശ്നങ്ങളെല്ലാം നീങ്ങി സമാധാനപരമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്ന അനുശ്രീക്കും വിഷ്ണുവിനും ഈ കുഞ്ഞ് സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. ഒപ്പം യൂ ടൂബ് ചാനലിലൂടെ തന്നെ അനുശ്രീ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കിടുന്നതിനായും ആരാധകർ കാത്തിരിക്കുന്നു. അനുശ്രീയുടെ കുട്ടിത്തവും നിഷ്കളങ്കതയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. കുഞ്ഞും അതുപോലെ തന്നെയാകും എന്നാണ് ആരാധകർ പറയുന്നത്.

Rate this post