അൻസിബയെ സങ്കടപെടുത്തിയ ഒരു ഫോൺ കോൾ.!! ദേഷ്യവും സങ്കടവും കലർന്ന ഭാഷയിൽ സംസാരിച്ച് അൻസിബ ഹസൻ|Ansiba Hassan Interview viral

Ansiba Hassan Interview viral: ടെലിവിഷൻ അവതാരിക, അഭിനേതാവ് എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള താരമാണ് അൻസിബ ഹസൻ.ജിത്തു ജോസഫ് സംവിധാനം ചെയ്ത 2013ൽ പ്രദർശനത്തിന് എത്തിയ ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്ത് പ്രശസ്തയായി മാറിയത്. പിന്നീട് തമിഴ്, മലയാളം അടക്കം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയുടെ

അവതാരികയായും താരം തിളങ്ങിയിരുന്നു. മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയിച്ചിരുന്ന അൻസിബ തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഏകാദശി സംവിധാനം ചെയ്ത കൊഞ്ചം വെയിൽ കൊഞ്ചം മഴയാണ് അൻസിബയുടെ ആദ്യചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്. ഏറ്റവും ഒടുവിലായി താരത്തിന്റെ റിലീസ് ചെയ്ത ചിത്രം മമ്മൂട്ടി നായകനായ എത്തിയ സിബിഐ 5 ആണ്. ഇപ്പോൾ ഒരു അഭിമുഖത്തിനിടെ അൻസിബയ്ക്കുണ്ടായ

അനുഭവമാണ് സൈബർലോകത്ത് ചർച്ച വിഷയം ആയി മാറുന്നത്. അഭിമുഖത്തിനിടയിൽ സിബിഐ ഫൈവിന്റെ വിശേഷങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു താരം. സെറ്റിൽ മമ്മൂക്ക കൊണ്ടുവന്ന മട്ടൻ ബിരിയാണിയാണ് താൻ ജീവിതത്തിൽ ആദ്യമായി കഴിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു. അതും മമ്മൂക്ക വിളമ്പിയത് കൊണ്ടാണ് അത് കഴിച്ചത് എന്നായിരുന്നു താരം പറഞ്ഞത്. ഇത്തരത്തിൽ വാചാലയായിരുന്നു സമയത്ത് ചാനലുകാർ താരത്തിന് ഒരു കോൾ ഉണ്ടെന്നും

പറഞ്ഞ് ഫോണ് കൊണ്ടുകൊടുക്കുകയായിരുന്നു. മമ്മൂട്ടി ആണെന്ന് വിശ്വസിച്ച് അള്ളാ എന്ന് പറഞ്ഞ് കുറെ സമയം എക്സൈറ്റഡ് ആയി അൻസിബ ഫോണിൽ കൂടി സംസാരിക്കുകയുണ്ടായി എന്നാൽ പിന്നീട് അവതാരികയാണ് പറഞ്ഞത് അതൊരു പ്രാങ്കയിരുന്നു എന്ന്. അൻസിബയുടെ സന്തോഷം കണ്ട് അല്പം വിഷമത്തോടെയാണ് അവതാരിക അത് വ്യക്തമാക്കിയത്. എന്നാൽ അത് അറിഞ്ഞപ്പോൾ തനിക്ക് വലിയ ദേഷ്യം സങ്കടവുമാണ് ഉണ്ടായത് എന്നും അൻസിബ പറയുന്നു. അവതാരകൻ താരത്തോട് ദേഷ്യമാണോ എന്ന് ചോദിച്ചപ്പോൾ അല്ല സങ്കടം ആണെന്നും ഇത്തരത്തിൽ ഒരു പ്രാങ്ക് തന്ന നിങ്ങൾക്ക് നല്ല അടിയാണ് തരേണ്ടത് എന്നും അൻസിബ പറയുന്നു.video credit:Cine Life