ഇനി മുടി കൊഴിച്ചിൽ സ്വപ്നത്തിൽ മാത്രം.!! വെറും രണ്ടാഴ്ചക്കുള്ളിൽ മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഈയൊരു മരുന്ന് മാത്രം മതി.!! | Anti Hair Fall Onion Hair Oil Making Malayalam

Anti Hair Fall Onion Hair Oil Making Malayalam : പ്രായഭേദമന്യേ ഇന്ന് മിക്ക സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. താരൻ, മാനസിക സമ്മർദ്ദം എന്നിങ്ങനെ പല കാരണങ്ങളാണ് മുടികൊഴിച്ചിലിന് പുറകിൽ ഉണ്ടാവുക. വളരെ പെട്ടെന്ന് മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടി തഴച്ചു വളരാനായി തയ്യാറാക്കുന്ന ഒരു മരുന്ന് കൂട്ട് അറിഞ്ഞിരിക്കാം.

ഈയൊരു കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ചെറിയ ഉള്ളി തോലുകളഞ്ഞത്, ചെമ്പരത്തിപ്പൂ ഉണക്കിയെടുത്തത്, കറ്റാർവാഴ മുള്ള് കളഞ്ഞ് പൾപ്പ് എടുക്കാവുന്ന രീതിയിൽ ഉള്ളത്, കറിവേപ്പില, ആര്യവേപ്പില, വെളിച്ചെണ്ണ എന്നിവയാണ്. ഇത് തയ്യാറാക്കാനായി ആദ്യം ഉള്ളി നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം അതിലേക്ക് വേപ്പില ഇട്ട് ചതച്ചെടുക്കുക. ശേഷം ഇതേ രീതിയിൽ തന്നെ ചെമ്പരത്തി, ആര്യവേപ്പില, കറ്റാർവാഴ എന്നിവ കൂടി ചതച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്.

Anti Hair Fall Onion Hair Oil

ഇവയെല്ലാം നല്ലതുപോലെ ചതച്ച ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് ഒന്നുകൂടി നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കുക.ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോൾ നേരത്തെ ചതച്ചുവച്ച സാധനങ്ങളുടെ മിക്സ് അതിലേക്ക് ഇട്ടു കൊടുക്കുക.സ്റ്റൗവിലാണ് വെക്കുന്നത് എങ്കിൽ തീ കുറച്ചുവെച്ച് സത്ത് മുഴുവനായും എണ്ണയിലേക്ക് ഇറങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. ഏകദേശം ഒരു 10 മിനിറ്റ് സമയം എടുക്കുമ്പോഴേക്കും ഈയൊരു എണ്ണക്കൂട്ട് തയ്യാറാക്കുന്നതാണ്.

ശേഷം അതിലേക്ക് അല്പം കരിഞ്ചീരകം കൂടി പൊടിച്ച് ചേർക്കാവുന്നതാണ്. ഈയൊരു എണ്ണക്കൂട്ട് പതിവായി ഉപയോഗിക്കുകയാണെങ്കിൽ രണ്ടാഴ്ച കൊണ്ട് തന്നെ മുടികൊഴിച്ചിൽ നിന്ന് മുടി നല്ലതുപോലെ വളരുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തലയിൽ തേക്കുന്ന എണ്ണ ഇടയ്ക്കിടയ്ക്ക് മാറ്റി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ്. ഏത് എണ്ണയാണോ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് അതു തന്നെ തുടർന്ന് കൊണ്ടുപോകാൻ ശ്രദ്ധിക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Sruthy’s world

Rate this post