കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് അനുശ്രീ.!!താരത്തിന് ഇന്ന് പിറന്നാൾ | Anusree Birthday Function In Malayalam

Anusree Birthday Function In Malayalam: വളരെ കുറച്ച് മലയാളം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച വ്യക്തിയാണ് അനുശ്രീ. വ്യത്യസ്തത നിറഞ്ഞ അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച താരം. ഉറച്ച നിലപാടുകൾ തന്നെയാണ് അനുശ്രീയെ ഈ മേഖലയിൽ ശക്തയായി തുടരാൻ സഹായിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലൈസ് എന്ന മലയാള ചിത്രത്തിലൂടെയാണ്

അനുശ്രീ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ നായികയായിട്ടായിരുന്നു അനുശ്രീ ചിത്രത്തിൽ തിളങ്ങിയത്. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഘോഷമായിരുന്നു. റെഡ് വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും,നാക്കു പെണ്ട നാക്കു താക്ക, ഇതിഹാസ,ചന്ദ്രേട്ടൻ എവിടെയാ, രാജമ്മ @ രാഹു,മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പകൊയിലോ, ആദി,മൈ സാന്താ,കേശു ഈ വീടിന്റെ നാഥൻ എന്നിവയെല്ലാം അനുശ്രീ പ്രധാന

വേഷങ്ങളിൽ എത്തിയ ചിത്രങ്ങൾ ആയിരുന്നു. മോഹൻലാൽ നായകനായി എത്തിയ 12 ത് മാൻ ആണ് അനുശ്രീ ഏറ്റവും പുതുതായി അഭിനയിച്ച ചിത്രം. താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി എന്നും അടുത്ത് നിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. നല്ലൊരു മോഡലും കൂടിയാണ് താരം. അതുകൊണ്ടുതന്നെ എല്ലാ ചിത്രങ്ങളും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഏറ്റവും പുതുതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ദൃശ്യങ്ങളാണ് പ്രേക്ഷകർക്ക് മുൻപിൽ

ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അനുശ്രീയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ആണ് ഇവ.” thank you so much everyone for making my birthday with your love, and wishes. വീട്ടുകാർക്കുംബന്ധുക്കൾക്കും ഒപ്പം കേക്ക് മുറിക്കുന്നതും, സമ്മാനങ്ങൾ സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് താഴെയായി പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

Rate this post