ഹെവി ലുക്ക് ജിമിക്കിയും കയ്യിൽ വളകളും.!! സെറ്റ് സാരിയിൽ ആരാധക ഹൃദയം കീഴടക്കി പ്രിയതാരം അനുശ്രീ | Anusree latest photoshoot

Anusree latest photoshoot: മലയാളികളുടെ പ്രിയങ്കരിയായ നടിമാരിലൊരാളാണ് അനുശ്രീ. തനി നാടൻ ലുക്കിൽ എത്തിയ അനുശ്രീയെ താര ജാഡകളൊന്നുമില്ലാത്ത നടിയാണെന്നാണ് പൊതുവേ പറയാറ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് അനുശ്രിക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇടയ്ക്കിടയ്ക്ക് താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ

വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കേരള സാരിയിൽ എത്തിയിരിക്കുന്ന അനുശ്രീയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. സിമ്പിൾ മേക്കപ്പിൽ കേരള സാരിയും കറുപ്പു നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസുമാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. അധികം മേക്കപ്പ് നൽകാതെ സിമ്പിൾ മേക്കപ്പിൽ ഹെവി ലുക്ക് ജിമിക്കയും കയ്യിൽ വളകളും ആണ് ഓർണമെൻസ് ആയി അണിഞ്ഞിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ്

anusree 3

ആർട്ടിസ്റ്റായ സജിൻ ആണ് അനുശ്രീയെ സുന്ദരിയായി ഒരുക്കിയിട്ടുള്ളത്. അതീവ സുന്ദരിയായാണ് മലയാളത്തിന്റെ പ്രിയ നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാരി ഇഷ്ടമെന്ന അടിക്കുറിപ്പോടെ പങ്കു വെച്ചിട്ടുള്ള മനോഹര ചിത്രങ്ങൾ പകർത്തിയിരുന്നത് പ്രണവ് രാജ് ആണ്. അനുശ്രീ തന്നെയാണ് തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുള്ളത്. സെറ്റ് സാരിയോട് അനുശ്രീക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമാണുള്ളത് പലപ്പോഴായി സെറ്റ് സാരിയുടുത്തുള്ള

ചിത്രങ്ങൾ അനുശ്രീ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ടുകളിൽ സജീവമായ അനുശ്രീയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒരേ സമയം നാടൻ ലുക്കിലും മോഡേൺ ഔട്ട്ഫിറ്റിലും തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരങ്ങളിൽ ഒന്നാണ് അനുശ്രീ. ഡയമണ്ട് നെക്‌ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിലെത്തിയത്. പിന്നീട് നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.