അപർണയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നേയുള്ളൂ. ബിഗ്ഗ്‌ബോസ് വീട്ടിൽ കുതിക്കാൻ കാത്തിരിക്കുന്ന പുലിയാണ് അപർണ മൾബറി.|Aparna Mulberry Bigg Boss.

പച്ചവെള്ളം പോലെ മലയാളം സംസാരിക്കുന്ന വിദേശവനിത എന്ന ലേബലിലാണ് അപർണ മൾബറിയെ ഏവർക്കും പരിചയം. എന്നാൽ ഇന്ന് അപർണ ഒരു ബിഗ്ഗ്‌ബോസ് മത്സരാർത്ഥി കൂടിയാണ്. ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ രണ്ടാഴ്ച്ച പിന്നിടുമ്പോൾ ഷോയിലെ ശക്തരായ മത്സരാർത്ഥികളുടെ ലിസ്റ്റിൽ അപർണയുമുണ്ട്. ബിഗ്ഗ്‌ബോസ് വീട്ടിനുള്ളിൽ വളരെ തന്ത്രപരമായ രീതിയിലാണ് അപർണയുടെ മുന്നോട്ടുപോക്ക്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ

ഇടപെടാതെ, എന്നാൽ പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചും വളരെ പക്വതയേറിയ ശൈലിയിലാണ് അപർണയുടെ ഗെയിമിംഗ്. ഷോയുടെ ആദ്യഘട്ടമായത് കൊണ്ട് തന്നെ അനാവശ്യവിവാദങ്ങളിലൊന്നും ചെന്നുപെടാതെ ഏതുനിമിഷവും കുതിക്കാൻ കാത്തിരിക്കുന്ന പുലിയായാണ് അപർണയുടെ ബിഗ്ഗ്‌ബോസ് പോരാട്ടം. പലപ്പോഴും മറ്റുള്ളവരെക്കാളും നന്നായി ബിഗ്ഗ്‌ബോസ് വീട്ടിൽ മലയാളം സംസാരിക്കാറുള്ള അപർണ തന്റെ നിലപാടുകളും തുറന്നുപറയാറുണ്ട്.

Aparna Mulberry Bigg BossAparna Mulberry Bigg Boss 11zon

ജാസ്മിൻ തനിക്ക് തോന്നിയ ക്രഷ് അപർണയോട് തുറന്നുപറഞ്ഞത് ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ അങ്കലാപ്പിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബിഗ്ഗ്‌ബോസ് വീട്ടിൽ നടക്കുന്ന അനാവശ്യ വഴക്കുകളെക്കുറിച്ച് അപർണ തുറന്നടിച്ചു. ആവശ്യമില്ലാതെ ഇങ്ങനെ പ്രശ്നങ്ങൾ ഊതിവീർപ്പിക്കുന്നതെന്തിന് എന്നായിരുന്നു അപർണയുടെ ചോദ്യം. താൻ ജീവിച്ചുവന്ന സാഹചര്യങ്ങളിലൊന്നും തന്നെ ഇങ്ങനെയൊരു

അന്തരീക്ഷം കണ്ടിട്ടില്ല എന്നായിരുന്നു അപർണ ജാസ്മിനോടും സുചിത്രയോടുമൊക്കെ പറഞ്ഞത്. മലയാളം ഇത്രയേറെ നന്നായി സംസാരിക്കുന്ന അപർണ മലയാളികളുടെ സ്വന്തം ഇംഗ്ലീഷ് ടീച്ചർ കൂടിയാണ്. എൻട്രി ആപ്പ് എന്ന ലേർണിംഗ് ആപ്പ് വഴിയാണ് അപർണ മലയാളികൾക്കരിലേക്കെത്തുന്നത്. എൻട്രി ആപ്പ് മലയാളം എന്ന യൂ ടൂ ചാനലിന് പുറമെ ഇൻവെർട്ടഡ് കോക്കനട്ട് എന്ന അപർണയുടെ ഇൻസ്റ്റാഗ്രാം പേജും മലയാളികളുടെ ഇംഗ്ലീഷ് പഠനത്തിന് വഴി തുറക്കുന്നു.

WhatsApp Image 2022 04 14 at 12.44.21 PM

തന്നെ മലയാളം പഠിപ്പിച്ച കേരളക്കാർക്ക് ഇംഗ്ലീഷ് പഠിപ്പിച്ചുകൊടുക്കുക എന്നത് തനിക്ക് ഒരു സന്തോഷകരമായ ജോലിയാണെന്നാണ് അപർണ പലപ്പോഴും പറഞ്ഞിട്ടുള്ളത്. കുട്ടിക്കാലത്ത് കേരളത്തിൽ ആശ്രമജീവിതം പിന്തുടർന്നിരുന്ന അപർണ്ണ കേരളവും മലയാളഭാഷയും സ്വന്തം ഹൃദയത്തോട് ചേർത്തുവെക്കുകയായിരുന്നു. ബിഗ്ഗ്‌ബോസിൽ മികച്ച പ്രകടനവുമായി മുന്നേറുമ്പോൾ വിദേശത്തിരുന്ന് അപർണക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഭാര്യ അമൃത ശ്രീ.

Click here for Entri App | അപർണയുടെ ക്ലാസ് കണ്ടാലോ.? വീഡിയോ 👇

Rate this post