ഒരായിരം തവണ കണ്ടാലും ഒരിക്കൽപോലും മടുപ്പ് തോന്നാത്ത മെൽ ഗിബ്സൺ മാജിക്ക്.!! |Apocalypto Movie Review

Apocalypto Movie Review : ഒരു സിനിമ,അത് രണ്ടോ മൂന്നോ പ്രാവശ്യം കാണുമ്പോൾ തന്നെ നമുക്ക് മടുപ്പ് അനുഭവപ്പെടും. പിന്നീട് ആ സിനിമ നമുക്ക് മികച്ച അനുഭവമൊന്നും സമ്മാനിക്കില്ല. എന്നാൽ അപ്പോകലിപ്റ്റോ എന്ന സിനിമയുടെ കാര്യത്തിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു അപാരമായ മാജിക്കുണ്ട് ഈ സിനിമയിൽ. മെൽ ഗിബ്സൺ എന്ന സംവിധായകന്റെ എല്ലാം തികഞ്ഞ ഒരു മാജിക്. 2006ൽ പുറത്തിറങ്ങിയ Apocalypto എന്ന സിനിമ കാണാത്തവർ വളരെയധികം കുറവായിരിക്കും.

ലോകമെമ്പാടും വളരെയധികം ജനപ്രീതിയുള്ള ഈ സിനിമ ഇന്നും സിനിമ നിരൂപകർക്കിടയിൽ ഒരു വലിയ ചർച്ച വിഷയമാണ്. എങ്ങനെയാണ് ഇത്രയും പെർഫെക്റ്റ് ആയ രൂപത്തിലും ഭാവത്തിലും ഈ സിനിമ നിർമ്മിച്ചു വെച്ചതെന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. എല്ലാ മേഖലയിലും ഒരുപോലെ മികച്ചു നിൽക്കുന്ന സിനിമകൾ അപൂർവ്വമായിരിക്കും. അങ്ങനെ പരിഗണിക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവ്വമായ ഒരു സിനിമ തന്നെയാണ് അപ്പോകലിപ്റ്റോ.

WhatsApp Image 2022 10 13 at 12.08.59 PM

സിനിമയുടെ കഥാതന്തുവിലേക്ക് അധികം കടക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതിജീവനമാണ് ഈ സിനിമ പറഞ്ഞുവെക്കുന്നത്.തന്റെ ഗോത്രവർഗ്ഗത്തെ നശിപ്പിക്കാൻ വന്ന ശത്രുക്കളിൽ നിന്നും അയാളും ഭാര്യയും മകനും നടത്തുന്ന ഒരു അതിജീവനത്തിന്റെ കഥയാണ് അപ്പോകലിപ്റ്റോ. ആ കഥാപാത്രം താണ്ടുന്ന കല്ലും മുള്ളും നിറഞ്ഞ വഴികൾ നമ്മെയാണ് ഏറെ വേദനിപ്പിക്കുക. അത്രയേറെ ഹൃദയസ്പർശിയാണ് ഈ സിനിമ. മായൻ സംസ്കാരം വരച്ചുകാട്ടുന്ന അപ്പോകലിപ്റ്റോ മായൻ ഭാഷയിൽ

തന്നെയാണ് എടുത്തിട്ടുള്ളത്. ഈ സിനിമ നിർമ്മിക്കാൻ വേണ്ടി മെൽ ഗിബ്സൺ എടുത്ത ബുദ്ധിമുട്ടുകൾ അപാരമാണ്. അഭിനയിച്ചു പരിചയമില്ലാത്ത ഒരുകൂട്ടം ആളുകളെ വെച്ചാണ് വളരെയധികം കുറ്റമറ്റ രീതിയിൽ ഈ സിനിമ മെൽ ഗിബ്സൺ നമുക്ക് നൽകിയിരിക്കുന്നത്. ഭാഷ,സിനിമ നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങൾ, ഇതിലെ വസ്ത്രവിധാനങ്ങൾ, മേക്കപ്പുകൾ, കൊറിയോഗ്രാഫി, ആർട്ട് ഡയറക്ഷൻ, കഥ പറയുന്ന രീതി, കഥാപാത്രങ്ങൾ, ആക്ഷൻ രംഗങ്ങൾ, ഇവയിൽ ഒന്നും തന്നെ നിങ്ങൾക്ക് കുറ്റമോ കുറവോ ഒന്നും

WhatsApp Image 2022 10 13 at 12.07.25 PM 1

തന്നെ ദർശിക്കാൻ സാധിക്കില്ല. ഓരോ തവണ കാണുമ്പോഴും ആദ്യത്തെ തവണ കാണുന്നത് പോലെയുള്ള അനുഭവം സമ്മാനിക്കാൻ വളരെ ചുരുക്കം സിനിമകൾക്ക് മാത്രമാണ് സാധിക്കുന്നത്. ആ ചുരുക്കം സിനിമകളിൽ ഒന്നാണ് അപ്പോകലിപ്റ്റോ. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിച്ചുകൊണ്ട് കാണാനാവുന്ന ഒരു സിനിമയാണിത്.എത്ര പ്രശംസിച്ചാലും മതിവരാത്ത ഈ സിനിമ ലോകത്തിന് തന്നെ ഒരു അത്ഭുതമായി കൊണ്ട് ഇപ്പോഴും കയ്യടികൾ നേടിക്കൊണ്ടേയിരിക്കുന്നു.

Rate this post