മകന്റെ പിറന്നാൾ ആഘോഷമാക്കി അപ്പാനി ശരത്ത്..അദ്വിക്ക് ശരത്തിന് ഇന്ന് ഒന്നാം പിറന്നാൾ.
മലയാളം, തമിഴ് സിനിമകളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച യുവ വ്യക്തിത്വമാണ് ശരത് കുമാർ എന്ന അപ്പാനി ശരത്. ആക്ടർ, ഡാൻസർ, പ്രൊഡ്യൂസർ, സ്ക്രിപ്റ്റ് റൈറ്റർ, എന്നീ മേഖലകളിൽ ഇദ്ദേഹം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ അപ്പാനി രവി എന്ന നടന്റെ രൂപ പകർച്ചയ്ക്കുശേഷമാണ് സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ്. അതിനുശേഷം പോക്കിരി സൈമൺ പൈപ്പിൻചുവട്ടിലെ പ്രണയം,
മാലിക്, ചെക്ക സിവന്ത വാനം, സണ്ടക്കോഴി 2, എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയും പരിചിതനായി മാറുകയും ചെയ്തു. ഭാര്യ രേഷ്മയും മകൾ തെയ്യമ്മയും മകൻ അദ്വികും അടങ്ങുന്ന ചെറിയ കുടുംബമാണ് താരത്തിന്റെത്. തന്റെ എളിമയും വിനയവും കൊണ്ട് ആരെയും കയ്യിലെടുക്കുന്ന പ്രകൃതമാണ് ശരത്തിന്റേത്. ഇന്ന് തന്റെ മകനായ അദ്വിക്ക് ശരത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് പ്രണയം, മാലിക്,