ജയന്തിക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ ? ഉദ്ഘാടനവേദിയിൽ അപ്സരയായി എത്തി. പക്ഷെ തിരിച്ചുപോയത് സാന്ത്വനം ജയന്തിയായി !

കുടുംബപ്രേക്ഷകർക്ക് ഇന്ന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് നടി അപ്സര. സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. നെഗറ്റീവ് ഷേഡുള്ള റോളാണെങ്കിലും സാന്ത്വനം ജയന്തിയെ പ്രേക്ഷകർക്ക് ഇഷ്ടം തന്നെയാണ്. കുശുമ്പും അസൂയയും ഏഷണിയും, ഇതൊന്നും വിട്ടിട്ട് ജയന്തിയെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. ‘ഒള്ളത് പറഞ്ഞാൽ’ എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക വഴി

സംസ്ഥാന അവാർഡും സ്വന്തമാക്കിയ താരമാണ് നടി അപ്സര. ഈയിടെയായിരുന്നു താരത്തിന്റെ വിവാഹം. ടെലിവിഷൻ ഷോ ഡയറക്ടറായ ആൽബി ഫ്രാൻസിസാണ് അപ്സരയെ തന്റെ നല്ല പാതിയാക്കിയത്. സാന്ത്വനം താരങ്ങൾ പൊതുവെ എവിടെയെത്തിയാലും ജനക്കൂട്ടം പതിവാണ്. പൊതുപരിപാടികൾക്കും മറ്റും സിനിമാതാരങ്ങളെ വിളിക്കുന്നത് ഒഴിവാക്കി ഇപ്പോൾ സാന്ത്വനം താരങ്ങളെ വിളിക്കുന്നതിലേക്ക് കാര്യങ്ങൾ വന്നെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൊല്ലത്ത് സെറാസ്

apsara

മേക്കോവർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യാനെത്തിയ അപ്സരയുടെ ഫോട്ടോയും പരിപാടിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അപ്സരയെ കണ്ടപാടെ വലിയൊരു ആൾക്കൂട്ടം താരത്തെ വളയുകയായിരുന്നു. അതീവസുന്ദരിയായി പരിപാടിക്കെത്തിയ അപ്സരയോട് ഏവർക്കും ചോദിക്കാനുണ്ടായിരുന്നത് സാന്ത്വനത്തിന്റെ വിശേഷങ്ങളായിരുന്നു. ശിവാഞ്ജലിമാരുടെ വിശേഷങ്ങൾ അറിയാൻ ചിലർ തിരക്കുകൂട്ടുമ്പോൾ മറ്റുചിലർക്ക് ജയന്തിയെ

ഉപദേശിക്കാനായിരുന്നു തിരക്ക്. ഇനിയെങ്കിലും നന്നായിക്കൂടെ എന്ന ചോദ്യവും ഒരു ചെറുചിരിയോടെയാണ് താരം നേരിട്ടത്. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രം ചെയ്യാൻ ആദ്യം മടിയുണ്ടായിരുന്നെന് ഒരിക്കൽ അപ്സര തുറന്നുപറഞ്ഞിരുന്നു. ജയന്തി എന്ന കഥാപാത്രത്തിന്റെ പ്രായം തന്റേതിനേക്കാൾ ഒത്തിരി ഉയർന്നുനിൽക്കുന്നതിനാലാണ് ആദ്യം മടിച്ചത്. എന്നാലിപ്പോൾ സാന്ത്വനത്തിൽ ജയന്തിയായി മാറുന്നതിൽ ഏറെ സന്തോഷം കണ്ടെത്തുകയാണ് അപ്സര. സെറാസ് മേക്കോവർ ഇനാഗുറേഷന് എത്തിയ അപ്സര ഒടുവിൽ ജയന്തിയായി തന്നെ തിരിച്ചുപോകേണ്ടി വന്ന അവസ്ഥ കണ്ട് പ്രേക്ഷകരും ചിരിയടക്കാനാവാത്ത അവസ്ഥയിലാണ്.