പുതിയ സന്തോഷം പങ്കുവെച്ച് നടി അപ്സര.!! ഞങ്ങളുടെ ജീവിതത്തിൽ ഇനി പുതിയൊരു അതിഥി. താരത്തിന് ആശംസകൾ നേർന്ന് ആരാധകരും | Apsara Rathnakaran introduces her new cat

Apsara Rathnakaran introduces her new cat: സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അപ്സര. പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനം കുടുംബത്തിലേക്ക് ഏഷണിയും പരദൂഷണവുമായി കടന്നുവരാറുള്ള ജയന്തിയോട് പ്രേക്ഷകർക്ക് വലിയ ഇഷ്ടക്കുറവൊന്നുമില്ല എന്നതാണ് മറ്റൊരു സത്യം. കുറച്ചൊക്കെ ഹാസ്യം ചേർത്തുള്ള വില്ലത്തരമാണ് ജയന്തിയുടേത്. ജയന്തിയായി നമുക്ക് മുൻപിലെത്തുന്ന

നടി അപ്സര യഥാർത്ഥജീവിതത്തിൽ വളരെ ആക്റ്റീവായ, മറ്റുള്ളവർക്ക് പോസിറ്റീവ് വൈബ് പകർന്നുനൽകുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്. ഈയിടെയായിരുന്നു താരത്തിന്റെ വിവാഹം. ടെലിവിഷൻ ഷോകളുടെ സംവിധായകനായ ആൽബി ഫ്രാൻ‌സിസാണ് താരത്തിന്റെ നല്ല പാതി. വിവാഹസമയം ഒട്ടേറെ സൈബർ ആക്രമണങ്ങൾക്ക് ഇരുവരും വിധേയരായി മാറിയിരുന്നു. അപ്സരയുടെ രണ്ടാം വിവാഹമാണെന്ന തരത്തിലൊക്കെ അന്ന്

apsara

വാർത്തകൾ വന്നിരുന്നു. എന്നാൽ ഗോസിപ്പുകളെ ചിരിച്ചുകൊണ്ട് നേരിടുകയായിരുന്നു താരം. സ്‌ക്രീനിൽ ജയന്തിയെന്ന അൽപ്പം പ്രായമൊക്കെയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും അപ്സര വളരെ ചെറുപ്പമാണ്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അപ്സര. ജീവിതത്തിൽ പുതിയൊരു അതിഥി കൂടി വിരുന്നെത്തി എന്നാണ് താരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ഒരു പൂച്ചക്കുട്ടിയാണ് ഇപ്പോൾ അപ്സരയുടെ സന്തോഷത്തിന് കാരണം. ഇനി തങ്ങളുടെ ജീവിതത്തിൽ ഈ പൂച്ചക്കുട്ടിയും കൂടെയുണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് പൂച്ചക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ ഈ പുതിയ സന്തോഷത്തിൽ പങ്കുചേരുകയാണ് ആരാധകരും. നിരവധിയാളുകളാണ് ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്. മാത്രമല്ല, സാന്ത്വനത്തിൽ ഇപ്പോൾ കാണുന്നില്ലല്ലോ എന്ന പരാതിയും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്. കഥ പുതിയ ട്രാക്കിലേക്ക് മാറിയത് കൊണ്ട് അപ്സര അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രത്തിന്റെ രംഗങ്ങൾ ഇപ്പോൾ പരമ്പരയിൽ ഇല്ല.